എന്തുകൊണ്ട് സംരംഭം നമ്മുടെ ഇന്ത്യയിൽ ആരംഭിക്കണം

0
111

കോളേജ് ഒക്കെ കഴിഞ്ഞു ഒരു 5 കൊല്ലം കൊണ്ട് കൂടെ പഠിച്ച പലരും പ്രവാസികൾ ആയി.. ഇപ്പോൾ വിരലിൽ എണ്ണാവുന്ന അത്രയും ആളുകളെ നാട്ടിൽ ഉള്ളു.. എനിക്ക് ഏറ്റവും കൂടുതൽ കിട്ടിയ ഉപദേശവും അതുതന്നെ ആയിരുന്നു.. ഒരു നഴ്സിനെയും കെട്ടി ഒന്ന് പോയിട്ട് വാ.. കൈയിൽ അത്യാവശ്യം നല്ല ഫണ്ട്‌ ഒക്കെ ആകുമ്പോൾ ഇങ്ങു പോരെ.. പക്ഷെ ഞാൻ ചിന്തിച്ചത് തിരിച്ചു ആയിരുന്നു..

എന്റെ അറിവിൽ ആരുംതന്നെ തിരിച്ചു വന്നിട്ടില്ല.. ഗൾഫിൽ നിന്നല്ല മറ്റു രാജ്യങ്ങളുടെ കാര്യമാണ്.. ഉണ്ടാവാം പക്ഷെ വളരെ കുറവാണ്..

അടുത്തത് ഇന്ത്യ പോലെ ഇത്രയും നല്ല മണ്ണിൽ നിന്ന് എന്തിന് മാറി നിൽക്കണം.. എനിക്ക് തോന്നിയ കുറച്ചു പോസിറ്റീവ് വശങ്ങൾ കുറിക്കട്ടെ..

  • ജനസംഖ്യ

ലോകത്തിന്റെ ആറിൽ ഒന്ന് ഇവിടെ ഉണ്ട്.. ഇത്രയും ജനങ്ങളിലേക്ക് എത്താൻ എളുപ്പം ആണ്..

വിദേശ കമ്പനികൾ ഇന്ത്യയിൽ മാർക്കറ്റ് ഉണ്ടാകുവാൻ ആണ് ശ്രദ്ധിക്കുന്നത്.
ജനങ്ങളുടെ എണ്ണം കൂടുമ്പോൾ വേണ്ടിവരുന്ന അവശ്യ സാധങ്ങളുടെ എണ്ണവും അതുപോലെ കൂടുമല്ലോ..

  • Developing Nation

ഇന്ത്യ ഒരു ദരിദ്ര രാജ്യം ആയിരുന്നെങ്കിൽ എന്ത് ചെയ്താലും ചെയ്താലും അത് വാങ്ങുവാൻ ആളുകൾ ഉണ്ടാവില്ലല്ലോ

ഇവിടെ തീരെ പാവങ്ങൾ മുതൽ ലോക കോടീശ്വരന്മാർ വരെ ഉണ്ട്

അതായത് ഇവിടെ ഏത് കാറ്റഗറി ആളുകളെ വേണമെങ്കിലും ടാർഗറ്റ് ചെയാം
ഇൻവെസ്റ്റ്‌ ചെയ്യുവാനും ഒരുപാട് ആളുകളെ ലഭിക്കും

മാത്രമല്ല ഇവിടെ ഇനിയും ഒരുപാട് അവശ്യ കാര്യങ്ങൾ ഉണ്ട് അവ കണ്ടെത്താൻ കഴിഞ്ഞാൽ പുത്തൻ സംരംഭങ്ങൾ ഒരുപാട് മുളക്കും…

ജിയോയുടെ വരവോടു കൂടി ഒരുപാട് പേർ ഇന്റർനെറ്റിലേക് കയറി.. അതിനാൽ മാർക്കറ്റിംഗ് എളുപ്പമാണ്…

ഇത് നമ്മൾ ജനിച്ചു വളർന്ന നമ്മുടെ സ്വന്തം കളമാണ്.. നമ്മൾ ഒരു സംരംഭം തുടങ്ങുന്നുണ്ടെങ്കിൽ അത് നമ്മളുടെ ഈ മണ്ണിൽ തന്നെ ആയിരിക്കണം..

എതിരഭിപ്രായങ്ങൾ ഉണ്ടാവും എന്ന് ഉറപ്പാണ്.. എതിരും അനുകൂലവും എല്ലാം പങ്ക് വയ്ക്കുമാലോ…

By

Anup Jose