ഏറ്റവും വേഗത്തില്‍ 4 ജി സേവനം നല്‍കുന്നത് ജിയോ പിന്നില്‍ ഐഡിയ

0
72

രാജ്യത്ത് ഏറ്റവും വേഗത്തില്‍ 4 ജി സേവനം നല്‍കുന്നത് റിലയന്‍സ് ജിയോയാണെന്ന് ട്രായ് കണക്കുകള്‍ വ്യക്തമാക്കുന്നു. മൈസ്പീഡ് ആപ്ലിക്കേഷന്‍ വഴി ട്രായിക്കു ലഭിച്ച റിപ്പോര്‍ട്ടുകള്‍ കണക്കിലെടുത്താണ് ജിയോ 4ജിക്ക് ആണ് ഏറ്റവും വേഗമുള്ളതെന്ന് കണ്ടെത്തിയത്. നവംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം ജിയോയുടെ ശരാശരി വേഗം 20.8 എംബിപിഎസാണ്.

വരിക്കാരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള എയര്‍ടെല്ലിന്റെ വേഗത 9.6 എംബിപിഎസാണ്. വോഡഫോണ്‍ 6.7 എംബിപിഎസ്, ഐഡിയ 6.3 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകള്‍.

3ജി വേഗത്തില്‍ മുന്നില്‍ നില്‍ക്കുന്നത് വോഡഫോണും ബിഎസ്എന്‍എല്ലും ഐഡിയയുമാണ്. വോഡഫോണ്‍ (2.8 എംബിപിഎസ്), ബിഎസ്എന്‍എല്‍ (2.5 എംബിപിഎസ്), ഐഡിയ (2.5 എംബിപിഎസ്) എയര്‍ടെല്‍ (2.4 എംബിപിഎസ്) എന്നിങ്ങനെയാണ് ശരാശരി 3ജി വേഗം. അതേസമയം 4ജി അപ്ലോഡിങ് സ്പീഡില്‍ ഐഡിയയാണ് മുന്നില്‍. ഐഡിയയുടെ അപ്ലോഡിങ് സ്പീഡ് 6.0 എംബിപിഎസ് ആണ്. ജിയോയുടെ അപ്ലോഡിങ് വേഗം 4.9 എംബിപിഎസ് ആണ്.