60% ചെറുകിട സംരംഭങ്ങളും 2025-ഓടെ ബിസിനസ് ഡിജിറ്റലൈസാക്കാൻ പദ്ധതിയിടുന്നു

0
11

രാജ്യത്തെ 60 ശതമാനം ചെറുകിട സംരംഭങ്ങളും 2025ഓടെ തങ്ങളുടെ ബിസിനസ് ഡിജിറ്റലൈസ് ചെയ്യാൻ പദ്ധതിയിടുന്നതായി ആഗോള എംഎസ്എംഇ ദിനത്തിൽ വി ബിസിനസ് പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ടെലികോം സേവനദാതാവായ വിയുടെ സംരംഭകത്വ സേവന വിഭാഗമായ വി ബിസിനസാണ് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയത്. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങൾക്കിടയിലെ 16 മേഖലകൾ ഡിജിറ്റൽ രംഗത്ത് കൈവരിച്ച വളർച്ചയെ കുറിച്ചു പഠനം ചൂണ്ടിക്കാട്ടുന്നു. 16 വ്യവസായ മേഖലകളിലായി 1.6 ലക്ഷം പേരിൽ നിന്നാണ് ഇതിന്റെ ഭാഗമായി പ്രതികരണം തേടിയത്. ചെറുകിട സംരംഭങ്ങൾക്കായി ഡിജിറ്റൽ വളർച്ച വിശകലനം ചെയ്യാനുള്ള സംവിധാനവും ഇതിന് അനുബന്ധമായി പുറത്തിറക്കിയിട്ടുണ്ട്.

രാജ്യത്തിൻ്റെ വികസനത്തിനായി ചെറുകിട സംരംഭങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെ കുറിച്ച് വി ബോധവാന്മാരാണെന്നും വിയുടെ പഠനത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങൾ ചെറുകിട സംരംഭങ്ങൾക്ക് മുന്നോട്ടുള്ള കുതിപ്പിന് ഊർജ്ജമേകുമെന്നും വോഡഫോൺ ഇന്ത്യ ചീഫ് എന്റർപ്രൈസ് ബിസിനസ് ഓഫീസർ അരവിന്ദ് നെവാറ്റിയ പറഞ്ഞു.