ദിവസം 800 ദോശ, മാസം 1 കോടിയുടെ വിറ്റുവരവ്; ബാന്ദ്രയിലെ ബെന്നെ റെസ്റ്റോറൻ്റ് വൻ വിജയത്തിലേക്ക്

0
11

കഴിഞ്ഞ വർഷം മെയ് മാസത്തിൽ മുംബൈ ബാന്ദ്രയിലെ ഹൃദയഭാ​ഗത്ത് പ്രവർത്തനം ആരംഭിച്ച ബെന്നെ റെസ്റ്റോറൻ്റ്, ഇന്ന് നിരവധി പേർക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണകേന്ദ്രമായി മാറിയിരിക്കുന്നു. ദക്ഷിണേന്ത്യൻ ദവൻഗരെ ശൈലിയിലുള്ള ബെന്നെ ദോശയാണ് ഇവിടത്തെ മുഖ്യ ആകർഷണം. ബെംഗളൂരുവിൽ നിന്നുള്ള നടനും നിർമ്മാതാവുമായ അഖിൽ അയ്യരും മനഃശാസ്ത്രജ്ഞയായ ശ്രിയ നാരായണനും ചേർന്നാണ് ബെന്നെക്ക് തുടക്കം കുറിച്ചത്. അഖിലിനും ശ്രിയയ്ക്കും കുട്ടിക്കാലം മുതൽ ഉള്ള രുചിയാനുഭവങ്ങൾ മുംബൈയിൽ എത്തുമ്പോൾ നഷ്ടപ്പെട്ടുപോയതായി തോന്നി. ആ രുചി തിരികെയെത്തിക്കാനുള്ള ശ്രമമായിരുന്നു ബെന്നെയുടെ തുടക്കം. പ്രവർത്തനം ആരംഭിക്കുമ്പോൾ 12 സീറ്റുള്ള ചെറിയ ഒരു കഫേ ആയിരുന്നു ബെന്നെ. എന്നാൽ ഇന്ന് ദിവസവും 800-ത്തിലധികം ദോശകളെ വിളമ്പുന്ന ഒരു ബിസിനസ് ഇടയായി മാറിയിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരമായ വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ഷർമ്മയുടെയും ഇഷ്ട ഭക്ഷ്യ കേന്ദ്രമായതും ബെന്നെയുടെ ജനപ്രിയത കൂടുതൽ കൂട്ടിയിരിക്കുന്നു. നിലവിൽ ബെന്നെയുടെ മാസ വിറ്റുവരവ് ഒരു കോടിയിലധികം രൂപയായി ഉയർന്നിട്ടുണ്ട്. കഫേയുടെ നിർമ്മാണം മുത്ല‍ അതിൻ്റെ ഇൻസ്റ്റ​ഗ്രാം വഴി കൂടിതൽ ആളുകളിലേക്ക് എത്തിച്ച്, അടുപ്പം സൃഷ്ടിച്ചു. യൂണിക് പ്രൊഡക്റ്റ് & Gen Z ആകർഷണം: മുംബൈയിൽ അപൂർവമായിരുന്ന ദവൻഗരെ ശൈലിയിലെ കട്ടിയുള്ള ബെന്നെ ദോശകൾ, കേവലമായ ഒരു ഭക്ഷണം എന്നതിൽ നിന്ന് പിന്നെയായി ചെറുപ്പക്കാർക്കിടയിലെ ട്രെൻഡായി മാറി. ഓർഡർ കിയോസ്‌ക്കുകളും സെൽഫ് സർവ്വീസ് സംവിധാനം ഉപയോഗിച്ച് പ്രവർത്തനം വേഗത്തിലും കാര്യക്ഷമമായും ഒരുക്കി. ദോശയും ഇടലിയും തയ്യാറാക്കാനും വിളമ്പാനും ലളിതമായ സംവിധാനമാണ് അവർ ഒരുക്കിയത്. ബോളിവുഡ് താരങ്ങളായ വിരാട് കോഹ്ലിയും അനുഷ്ക ശർമ്മയും ഉൾപ്പെടെ നിരവധി പ്രമുഖർ ഇവിടുത്തെ ഭക്ഷണം ആസ്വദിക്കാൻ എത്തി. ഇത് റെസ്റ്റോറൻ്റിൻ്റെ പ്രശസ്തി വർദ്ധിപ്പിച്ചു. ബെന്നെ റെസ്റ്റോറൻ്റിൻ്റെ ഈ നേട്ടം മറ്റു സ്റ്റാർട്ടപ്പ് കഫേകളുടെയും സ്മാൾ ബിസിനസുകളുടെയും പ്രചോദനമായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here