ഫീസ് അടയ്ക്കാൻ സാമ്പത്തികമില്ലാതെ വന്നപ്പോള്‍ പടിയിറക്കി വിട്ട അതേ സ്കൂളില്‍ വർഷങ്ങള്‍ക്കിപ്പുറം അതിഥിയായി വിളിച്ചു

0
430

രു ദിവസം കൊണ്ട് ജീവിതം മാറിമറയുക എന്നത് അത്ഭതകരമായി ചിലപ്പോഴെങ്കിലും തോന്നാറുണ്ട്. അങ്ങനെയൊരു കഥയാണിതും. മിസ് കേരള മത്സരത്തിലൂടെ ജീവിതത്തില്‍ വന്ന മാറ്റം അത്രത്തോളം ആസ്വദിക്കുകയാണ് വിബിത വിജയന്‍. 2018 മിസ് കേരള ഫസ്റ്റ് റണ്ണറപ്പാണ് വിബിത വിജന്‍.

നാട്ടിൻപുറത്ത് സാധാരണ ഓട്ടോ ഡ്രൈവറായ അച്ഛന്റെ മകളായി ജീവിക്കുമ്പോള്‍ സ്വപ്‌നം കാണുന്നതിനും ആഗ്രഹങ്ങള്‍ക്കുമൊക്കെ ഒരു പരിധി വേണം. പക്ഷെ പാലക്കാട്ടുകാരന്‍ വിജയന്‍ ചേട്ടൻ്റെ മകള്‍ക്ക് സ്വപ്നം കണാൻ പരിധികളൊന്നുമില്ലായിരുന്നു. ജീവിതത്തിന്റെ പ്രാരാബ്ദങ്ങള്‍ക്കിടയിലും മകളെ സ്വപ്‌നം കാണാനും മകളുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി പറന്ന നടക്കാൻ പഠിപ്പിച്ചതും അച്ചനാണെന്ന് വിബിത പറയുന്നു.

ഒരു ദിവസം കൊണ്ട് ജീവിത്തിലുണ്ടായ മാറ്റമാണ് വിബിത വിജയൻ പറയുന്നത്. മിസ് കേരള മത്സരത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ആദ്യം തന്നെ വേണ്ട എന്ന തോന്നലാണ് ഉണ്ടായത്. കാരണം ഒപ്പമുള്ള മത്സരാര്‍ത്ഥികള്‍ എല്ലാം തന്നെ കുറച്ച് ഉയര്‍ന്ന നിലയിലാണ്. നമ്മുക്ക് ഇത് പറ്റില്ലാ തിരിച്ച് പോകാം എന്ന് പറഞ്ഞപ്പോള്‍  അച്ഛൻ മകള്‍ക്ക് നല്‍കിയ ധൈര്യവും ആത്മവിശ്വാസവുമാണ് മിസ് കേരള വേദിയില്‍ ഫസ്റ്റ് റണ്ണറപ്പായി കിരീടം നേടാന്‍ സാധിച്ചത്.

തന്റെ അച്ഛന്‍ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് കൊണ്ടാണ് ഫീസ് അടക്കാന്‍ സാധിക്കാതെ പടിയിറങ്ങിയ സ്‌കൂളില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സ്‌കൂളിലെ പരിപാടിയില്‍ അതിഥയായി പോകാന്‍ കഴിഞ്ഞത്.

മിസ് കേരള വേദിയില്‍ ഫസ്റ്റ് റണ്ണറപ്പായി കിരീടം അണിഞ്ഞ് സംസാരിക്കുമ്പോള്‍ അച്ഛന്‍ നല്‍കിയ അത്മവിശ്വാസവും ധൈര്യവുമാണ് തന്നെ ഇവിടെ എത്തിച്ചത് എന്ന് വേദിയില്‍ വിബിത പറയുന്നു. കിട്ടിയ നേട്ടങ്ങള്‍ കൊണ്ട് സ്വപ്നതുല്യ ജീവിതം നയിക്കുമ്പോള്‍ താൻ വന്ന വഴികളൊന്നും മറക്കാതെ മുന്നോട്ട് പോകുകയാണ് പാലക്കാടുകാരിയ സുന്ദരി. വിബിത ഇപ്പോള്‍ തമിഴ്നാട് ഈറോഡ് സിൻഡിക്കേറ്റ് ബാങ്കില്‍ അസിസ്റ്റൻ്റ് മാനേജരാണ്.

 

View this post on Instagram

 

The success story of @vibithavijayan. Miss Kerala 2018 – First Runner Up, Vibitha Vijayan had no prior exposure with the #beauty and #fashion industry before stepping into the pageant, yet she was privileged to be the First Runner Up. Vibitha says the moments with Miss Kerala were splendid than she ever dreamed. The vitality and courage she got from the cultural festivals held by Government Victoria College Palakkad, were the determination that drives her to compete in Miss Kerala Pageant. Added, the eight days of grooming session had transformed her from an ordinary girl who appeared in auditions to the top six finalists in Grand Finale and came out with a crown. She could learn a lot from those experiences shared by experts in fashion and modeling areas. Her achievements evident that no matter what the circumstance they come from, a true determination can pull it off. Vibitha gets emotional when she spoke about the crowning moment, she was gratified to make her parents proud when they stood with her on stage. She thanked Almighty and shows gratitude towards her father who taught her to dream and believe in her inner self to achieve them and she proved it. #misskerala2018 #misskerala2019 Apply for Miss Kerala 2019, www.misskerala.org Link in bio @fwdlife_magazine @redfmmalayalam @urbanaffairs.in @jinsabraham

A post shared by Miss Kerala Pageant (@misskeralapageant) on

വിബിത വിജയൻ്റെ വിജയഗാഥ വീഡിയോ സ്റ്റോറി:

മിസ് കേരള 2019ല്‍ മത്സരിക്കാന്‍ www.misskerala.org എന്ന വെബ്‌സൈറ്റില്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഡിസംബര്‍ 12 നാണ് മത്സരം നടക്കുന്നത്. ഡിജിറ്റല്‍ മീഡിയ ഒഡിഷനു വേണ്ടിയുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ നാലാണ്. അവസാന ദിവസത്തിനായി കാത്തിരിക്കാതെ വേഗം തന്നെ രജിസ്റ്റര്‍ ചെയ്തോളു. കൂടുതല്‍ വിവരങ്ങള്‍ക്കായി – www.misskerala.org അല്ലെങ്കില്‍ 8289827951/ 7558888578 ഈ നമ്പരില്‍ വിളിച്ചാല്‍ മതിയാകും.