ജീവിതത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താൻ എല്ലാവർക്കും അവസരം കിട്ടും, ആ അവസരത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പോലെയിരിക്കും ലക്ഷ്യസ്ഥാനത്തേക്കുള്ള ദൂരവും. മിസ് കേരള വേദിയിലൂടെ തൻ്റെ പ്രൊഫഷണല്‍ ജീവിതം കൊണ്ടെത്തിച്ച സാനി സാബുവിൻ്റെ കഥയാണിത്. മിസ് കേരള മത്സരത്തില്‍ ഫൈനലിലെത്തിയ 22 പേരില്‍ നിന്ന് മിസ് ടാലൻ്റായി തിരഞ്ഞെടുത്തത് സാനി സാബുവിനെയാണ്. അങ്ങനെയൊരു കിരീടം ലഭിക്കുമ്പോള്‍ തന്നെ മനസ്സിലാകും സാനിയുടെ അവതരണ മികവ് അത്രത്തോളമുണ്ടെന്ന്.
മിസ് കേരള 2018 ലെ മത്സരവേദി ജീവിതത്തില്‍ കൊണ്ട് വന്ന മാറ്റം വളരെ വലുതാണെന്ന് സാനി പറയുന്നു. കൂടുതല്‍ ആളുകളുമായി സംവദിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും കഴിഞ്ഞു. അതിലൂടെ തനിക്കുള്ള പോരായ്മകള്‍ കണ്ടെത്തി അതിനെ ശരിയാക്കാനും സാധിച്ചു. മിസ് കേരള മത്സരത്തിലെ ഗ്രൂമിങ് സെഷനെക്കുറിച്ച് എടുത്ത് പറയേണ്ട ഒന്നാണ്. ഞാനെന്ന വ്യക്തിയിലുണ്ടായ മാറ്റങ്ങള്‍ എല്ലാ തന്നെ ഈ ഒരു വേദിയില്‍ നിന്ന് ലഭിച്ച അറിവും ആശയങ്ങളുമാണ്. ഇവിടുന്ന് ലഭിച്ച ഓരോ പാഠങ്ങളും എൻ്റെ കരിയറിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കുന്നു. മിസ് കേരള മത്സരത്തിന് ശേഷം ഫാഷൻ വിസ്മയ ലോകത്ത് സാനി സാബു തൻ്റേതായ ഒരു ബ്രാൻഡ് കൊണ്ട് വരികയും അതിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. awe_art_novelties എന്ന ബ്രാൻഡാണ് സാനിസാബുവില്‍ നിന്ന് ഉദിച്ചുയർന്ന് വന്നത്.
എൻ്റെ കരിയറിലേക്കുള്ള ഒരു എളുപ്പവഴിയായിരുന്നു മിസ് കേരള മത്സരവേദിയെന്ന് സാനി സാബു വളരെ സന്തോഷത്തോടെയാണ് പറയുന്നത്. തൻ്റെ സംരംഭം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന സന്തോഷത്തിലാണ് സാനി സാബു.