ഭാര്യയുടെ ആശയത്തിന് പിന്തുണ നല്‍കി ആരംഭിച്ച സംരംഭം വിജയത്തിലേക്ക്

0
1727

ചിലപ്പോഴൊക്കെ പലരുടേയും മനസ്സില്‍ വെറുതെ ഓരോ ആശയങ്ങള്‍ കടന്ന് വരാറുണ്ട്. അതില്‍ ചിലരൊക്കെ ആശയത്തിന് പിന്നാലെ പോകാറുമുണ്ട്, മറ്റു ചിലരാകട്ടെ ആശയം കിട്ടിയെങ്കിലും അതിന് പിറകെ പോയി കഷ്ടപ്പെടാന്‍ തയ്യാറാകത്തവരാണ്. അങ്ങനെയുള്ളവര്‍ക്ക് ഒരു മാതൃകയാണ് ഈ യുവദമ്പതികളായ അൻസിയുടേയും ഭർത്താവ് റംഷീദിന്‍റെയും സംരംഭ ജീവിതം.

വിവാഹ ശേഷം വീട്ടില്‍ ഒതുങ്ങി കൂടാതെ മറ്റ് ജോലിയെക്കുറിച്ചൊന്നും ആലോചിച്ചില്ല. സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹം മനസ്സില്‍ കേറിക്കൂടിയപ്പോള്‍ ഒട്ടും വൈകിക്കാതെ തന്നെ ഭർത്താവിനോട് കാര്യം അവതരിപ്പിക്കുകയും ചെയ്തു. പൂർണ്ണ പിന്തുണയാണ് തനിക്ക് ഭർത്താവ് റംഷീദില്‍ നിന്ന് കിട്ടിയതെന്ന് അൻസി പറയുന്നു.

ഗ്രാഫിക് ഡിസൈനറായ റംഷീദ് സംരംഭം തുടങ്ങേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. അതിൻ്റെ ആദ്യപടിയെന്നോണമാണ് ഫേസ്ബുക്കില്‍ ഉമ്മീസ് കാച്ചെണ്ണ എന്ന പേരില്‍ ഗ്രൂപ്പ് ആംരംഭിച്ചത്. ഈ പേരിനൊരു പ്രത്യേകതയുമുണ്ട്. എപ്പോഴും അന്‍സിയുടെ ഉമ്മ വിദേശത്ത് നില്‍ക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മായം കലരാത്ത ശുദ്ധമായ നാടന്‍ പച്ചിലകള്‍ക്ക് ചേര്‍ത്ത എണ്ണയാക്കി കൊടുത്തയയ്ക്കാറുണ്ട്. എല്ലാവരും നല്ല അഭിപ്രായമാണ് പറയുന്നത്. അങ്ങനെയാണ് എന്തുകൊണ്ട് ഇതില്‍ ഒരു സംരംഭം തുടങ്ങിക്കൂട എന്ന ചോദ്യത്തില്‍ നിന്നാണ് ഇതിന്‍റെ ആരംഭം. തുടങ്ങിയ ഫേസ്ബുക്കഗ്രൂപ്പിന് ഉമ്മീസ് എന്ന് പേര് നൽകി. മികച്ച അഭിപ്രായങ്ങളും ആവശ്യക്കാരുടെ എണ്ണവും വര്‍ധിച്ചപ്പോള്‍ അതിലെ ബിസിനസ് സാധ്യത മനസ്സിലാക്കി അതിലേക്ക് റംഷീദ് കൂടുതലായി തിരിയുകയായിരുന്നു.

കാച്ചെണ്ണയുടെ നിർമ്മാണം

ഉമ്മീസ് കാച്ചെണ്ണയ്‌ക്കൊപ്പം നിരവധി സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളും വീട്ടില്‍ തയ്യാറാക്കുന്നുണ്ട്. വിപണിയില്‍ ഇന്ന് കിട്ടുന്ന ഉത്പന്നങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ഉമ്മീസിൻ്റെ ഉത്പന്നങ്ങള്‍. ഉമ്മീസ് കാച്ചെണ്ണയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ കാച്ചെണ്ണ തയ്യാറാക്കുന്നതിൻ്റെ വീഡിയോകളും പോസ്റ്റ് ചെയ്യുന്നുണ്ട്. ഉമ്മീസ് കാച്ചെണ്ണയ്‌ക്കെുറിച്ച് അറിയുന്നവര്‍ ആദ്യം ചെറിയ സാമ്പിള്‍ പാക്കറ്റുകള്‍ വാങ്ങിയ ശേഷം ഉമ്മീസ് കാച്ചെണ്ണയുടെ വലിയ പാക്കറ്റുകളാണ് വീണ്ടും ആവശ്യപ്പെടുന്നത്. മുടികൊഴിച്ചിലിനും താരൻ മാറി കിട്ടാൻ പറ്റിയ എണ്ണയാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.

നാടന്‍ പശുവിന്‍ പാലും ആട്ടിയ വെളിച്ചെണ്ണയും ഇരുപതോളം വരുന്ന മൂലികകളും ചേര്‍ത്ത് ഉമ്മാന്റെ കൈപ്പുണ്യത്തോടെയാണ് ഒരോ ഉത്പന്നങ്ങളും ഉപഭോക്താക്കളില്‍ എത്തിക്കുന്നത്. ഉമ്മിസിൻ്റെ ഓരോ ഉത്പന്നങ്ങളും തങ്ങളുടെ വീട്ടിലെ അടുക്കളയില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. അന്‍സിക്കും ഭർത്താവിനും പൂര്‍ണ്ണ പിന്തുണ നല്‍കിയാണ് കുടുംബം ഒപ്പമുള്ളത്.

ഫേസ്പാക്കിൻ്റെ നിർമ്മാണം

https://www.facebook.com/ramsheed.as/videos/2457018554393828/?t=17 

ഉമ്മീസ് കാച്ചെണ്ണ വിജയകരമായപ്പോള്‍ പുതിയ ഉത്പന്നങ്ങളുടെ സാധ്യത മനസ്സിലാക്കി അതിലേക്കും ശ്രദ്ധ തിരിച്ചു. രണ്ടുപേരുടേയും ആശയങ്ങള്‍ കോർത്തിണക്കിയാണ് പുതിയ ഉത്പന്നങ്ങളുടെ നിർമ്മാണത്തിലേക്ക് എത്തിയത്. കാച്ചെണ്ണ, കണ്‍മഷി, ഷാംപു, സോപ്പ്,ഫെയർനെസ് ഓയില്‍, ഫേസ് പാക്ക്, സുറുമ, ഹെന്ന പൌഡർ, അലവേറ ഷാംപു, അലവേറ സോപ്പ്, കാജല്‍ അങ്ങനെ തുടങ്ങി 18 ഉത്പന്നങ്ങളാണ് അടുക്കളയില്‍ നിന്ന് അരങ്ങിലേക്ക് എത്തുന്നത്. പുതിയ ഉൽപ്പന്നങ്ങൾ ഇനിയും പണിപ്പുരയിൽ ഉണ്ട്.

ഉമ്മീസ് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിനും പാക്കിംഗിനും സഹോദരൻമാരും ഉമ്മയും എല്ലാരും തന്നെ കൂടാറുണ്ട്. ഇതിനെല്ലാം ശേഷം കിട്ടുന്ന സമയം അന്‍സിയ പാഴാക്കാറില്ല. ഒഴിഞ്ഞ കാലിക്കുപ്പികളില്‍ തന്റെ കലാസൃഷ്ടികള്‍ കൊണ്ട് വരും അതിനും ആവശ്യക്കാര്‍ നിരവധിയാണ്. ഇതും ഓണ്‍ലൈൻ വഴി ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നുണ്ട്. പെട്ടെന്നുണ്ടായൊരു ആശയം തങ്ങളുെട ജീവിതത്തില്‍ ഇത്രയും നേട്ടങ്ങള്‍ കൊണ്ട് വരുമെന്ന് തീരെ പ്രതീക്ഷിച്ചില്ലെന്നും അന്‍സി പറയുന്നു.

നാടൻ ചേരുവകളും കൈപ്പുണ്യവും കൊണ്ടാണ് വീണ്ടും വാങ്ങുന്നതെന്ന് ഉപഭോക്താക്കള്‍ പറയുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്ന് പറയുന്നു.

ഉമ്മീസിന്റെ ഉത്പന്നങ്ങള്‍ ആവശ്യമുള്ളവർ ഉമ്മീസ് കാച്ചെണ്ണ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നോ അല്ലെങ്കില്‍ ഈ നമ്പരില്‍ കോണ്‍ടാക്ട് ചെയ്താലോ മതിയാകും.

facebook group: https://www.facebook.com/groups/173471770274100/?epa=SEARCH_BOX

Contact Number : 8139072515, 9633874232