ഏതൊരു പെണ്‍കുട്ടിയും ആഗ്രഹിക്കുന്ന ഒന്നാണ് മിസ് കേരള കിരീടം. തൻ്റെ 20 -ാമത്തെ വയസ്സില്‍ കേരളത്തിൻ്റെ സുന്ദരിയായതിൻ്റെ സന്തോഷവും അതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റത്തെക്കുറിച്ചുമാണ് പ്രതിഭ സായ് പറയുന്നത്. കഴിഞ്ഞ വർഷത്തെ മിസ് കേരള കിരീടത്തോടൊപ്പം മിസ് ബ്യൂട്ടിഫുള്‍ ഹെയർ എന്ന പട്ടവും പ്രതിഭയ്ക്കായിരുന്നു.
എങ്ങനെ തുടങ്ങണമെന്നോ എവിടെ തുടങ്ങണമെന്നോ അറിയാതിരുന്ന എനിക്ക് ഗ്രൂമിംഗ് സെഷനിലൂടെ വലിയ ഒരു മാറ്റമാണ് ഫൈനലില്‍ എത്തിയപ്പോള്‍ സംഭവിച്ചത്. മിസ് കേരള മത്സര വേദിയിലെ തെരഞ്ഞെടുപ്പ് മാനദണ്ഡം അഴക് മാത്രമാണെന്നുള്ള എൻ്റെ ധാരണ തെറ്റായിരുന്നുവെന്ന് ഗ്രൂമിങ് സെഷനില്‍ പങ്കെടുത്തപ്പോള്‍ മനസ്സിലായി. അഴകളവുകള്‍ മാത്രമല്ല ആന്തരിക ഭംഗിയും ക്രിയാത്മകതയും കാര്യക്ഷമതയും കൂടി മാറ്റുരയ്ക്കുന്ന വേദിയാണ് മിസ് കേരളയുടേതെന്ന് മനസ്സിലായി.
മോഡലിങ്ങില്‍ യാതൊരു മുൻപരിചയവും ഇല്ലാതിരുന്ന ഞാനാണ് ഫൈനലില്‍ കിരീടം അണിഞ്ഞതെന്ന് ഓർക്കുമ്പോള്‍ തന്നെ അഭിമാനം തോന്നുന്ന നിമിഷമാണ്. ഒന്നുമല്ലായിരുന്ന ഞാൻ മിസ് കേരളയിലെ ഗ്രൂമിങ് സെഷനുകളില്‍ പങ്കെടുത്തപ്പോള്‍ തന്നെ എന്നിലെ മാറ്റം മനസ്സിലാക്കിയതാണ്. മിസ് കേരള വേദിയിലെ കിരീടം എൻ്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഒരു വിദ്യാർത്ഥിയായിരിക്കുമ്പോള്‍ ഇങ്ങനെയൊരു വലിയ അംഗീകാരം ലഭിച്ചത് ജീവിതത്തിലെ അഭിമാന മുഹൂർത്തമാണ്.
എന്നിലെ എനിക്ക് വന്ന മാറ്റവും അല്ലെങ്കില്‍ ബാക്കിയുള്ള മത്സരാർത്ഥികളിലുണ്ടായ മാറ്റം മിസ് കേരളയിലെ ഗ്രൂമിങ് സെഷനാണ് നിന്ന് കിട്ടിയ പ്രചോദനമാണ്. മിസ് കേരളയ്ക്ക് ശേഷം നിരവധി അവസരങ്ങളാണ് ലഭിക്കുന്നത്. മുൻ നിരയില്‍ നിക്കുന്ന ചാനല്‍ലിലെ പരിപാടി അവതരിപ്പിക്കാനും ഓരോ വേദികളില്‍ തൻ്റെ അനുഭവം പങ്കുവെക്കാനും ചീഫ് ഗസ്റ്റായും പലരും വിളിക്കാറുണ്ട്. ഇങ്ങനെയൊക്കെ വിളിക്കുമ്പോള്‍ വളരെ സന്തോഷമാണ്. മിസ് കേരള വേദിയില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസം ജീവിതത്തിലുടനീളം പകർത്താനുള്ള കരുത്ത് കൂടിയാണെന്ന് പ്രതിഭ പറയുന്നു.
പറവൂർ സ്വദേശിയായ പ്രതിഭ സായ് അവസാന വർഷ ബിടെക്ക് വിദ്യാർത്ഥിയാണ്.