ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പിലാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെ പുതിയ ഭേദഗതി നടപ്പാക്കണമെന്ന് ഇന്നലെയാണ് ഹൈക്കോടതി സര്‍ക്കാരിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ആദ്യഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തിയ ശേഷം പിഴ ഈടാക്കാനാണ് തീരുമാനം.
ഈ ഒരു ഗതാഗത നിയമം കര്‍ശനമാകുന്നതോടെ വഴിയരികില്‍ കൈകാണിക്കുന്നവര്ക്ക് ലിഫ്റ്റ് നല്‍കിയുള്ള സഹായം അവസാനിക്കുകയാണ്. പിന്‍സീറ്റിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റില്ലാതെ പിടിക്കപ്പെട്ടാല്‍ പിഴ ആവശ്യപ്പെടുക അയാളോടാണെങ്കിലും അയാള്‍ നല്‍കിയില്ലെങ്കില്‍ ബൈക്കോടിക്കുന്നയാള്‍ പിഴയടക്കേണ്ടി വരും.
നാല് വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും നിയമം ബാധകമാണ്. പുതിയ നിയമത്തെ സ്വാഗതം ച്യെയുന്നവരും അതോടൊപ്പം തന്നെ അതില്‍ വരുന്ന ചില പ്രശ്നങ്ങളെ കുറിച്ചും പറയുന്നുണ്ട്.
ചില പ്രതികരണങ്ങള്‍: