സംസ്ഥാനത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റി്ക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ മില്‍മ പ്രതിദിനം തിരിച്ചെടുക്കേണ്ടത് 31 ലക്ഷം പ്ലാസ്റ്റിക് കവറുകളാണ്. പ്രതിവര്‍ഷം ബവ്‌കോ (ബവ്‌റിജസ് കോര്‍പറേഷന്‍) തിരിച്ചുപിടിക്കേണ്ടത് 38 കോടി പ്ലാസ്റ്റിക് കുപ്പികളും! 2016-ലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ചട്ടങ്ങളിലെ എക്സ്റ്റന്‍ഡഡ് പ്രൊഡ്യൂസേഴ്‌സ് റെസ്‌പോണ്‍സിബിലിറ്റി (ഇപിആര്‍) എന്ന നിയമം ബാധകമാകുന്നതോടെയാണിത്.
കവറുകളും കുപ്പികളും തിരിച്ച് എടുക്കുന്നത്
- കവറുകളും കുപ്പികളും തിരികെ ശേഖരിക്കുന്നത് ക്ലീന്‍ കേരള കമ്പനിയാകും.
വില്‍ക്കുന്ന കവര്‍/കുപ്പി എന്നിവയുടെ എണ്ണത്തിനനുസരിച്ച് ക്ലീന്‍ കേരള കമ്പനിക്കു തുക നല്‍കും. - മില്‍മ കവർ തിരിച്ചുവാങ്ങനുള്ള പൈലറ്റ് പദ്ധതി പ്രരംഭഘട്ടത്തില്‍ നടപ്പിലാക്കുന്നത് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍
- ഹരിതകര്‍മ സേന, ഹോട്ടലുകള്‍ തുടങ്ങിയവയെ പങ്കാളിയാക്കും.
- പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ പാല്‍ കവറുകള്‍ കൂടി ശേഖരിച്ചാല്‍ തുക നല്‍കും.
- ബവ്‌കോയുടെ പ്ലാസ്റ്റിക് കുപ്പികള്‍ തിരികെവാങ്ങാന്‍ കലക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും.
എന്തുകൊണ്ട് ഇപിആര്‍?
ഒരു കമ്പനി പാക്കിങ് വസ്തുവായി വിറ്റഴിക്കുന്ന പ്ലാസ്റ്റിക് ഇതുവരെ സംസ്‌കരിച്ചിരുന്നതു സര്‍ക്കാര്‍ ചെലവിലാണ്. അതു കമ്പനികളുടെ ചെലവിലാക്കുകയാണു ലക്ഷ്യം.
ടെട്രാ പാക്കുകള്‍, ഷാംപൂ പാക്കറ്റുകള്‍ക്ക് നിരോധനമില്ല. കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച കവറുകള്‍ക്കു നിരോധനമില്ല. 300 മില്ലിലീറ്റര്‍ വരെയുള്ള പെറ്റ് ബോട്ടിലുകള്‍ക്കു നിരോധനം.
ജനുവരി ഒന്ന് മുതലാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. നിയമം ലംഘിക്കുന്നവര്‍ക്ക് പതിനായിരം രൂപ മുതല്‍ അരലക്ഷം രൂപവരെ പിഴ ശിക്ഷയുണ്ടാകും.