ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ നടപ്പിലാക്കുമെന്ന് കേന്ദ്രപൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്‍. ഈ പദ്ധതിയിലൂടെ കാര്‍ഡുടമകള്‍ക്ക് രാജ്യത്തെ ഏത് റേഷന്‍ കടകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. ജനുവരി ഒന്നുമുതല്‍ 12 സംസ്ഥാനങ്ങളില്‍ നിന്ന് ഈ പദ്ധതിക്ക് തുടക്കം കുറിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ. പൂര്‍ണമായും ആധാര്‍ അധിഷ്ഠിതമായി വിരലടയാളം സ്വീകരിച്ചായിരിക്കും റേഷന്‍ നല്‍കുക. കേരളത്തിലെ 37.29 ലക്ഷം കാര്‍ഡുടമകള്‍ ഗുണഭോക്താക്കളാണ്.
വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്തങ്ങളായ കാര്‍ഡുകള്‍ പരിശോധിച്ചാണ് പുതിയ ഡിസൈന്‍ തയ്യാറാക്കിയിരിക്കുന്നത്. നിലവിലെ കാര്‍ഡിലെ വിവരങ്ങള്‍ സംസ്ഥാനത്തെ പ്രാദേശിക ഭാഷയിലാണ്. എ്‌നനാല്‍ പുതിയ കാര്‍ഡില്‍ രണ്ട് ഭാഷയുണ്ടാകും. പ്രാദേശിക ഭാഷ കൂടാതെ ഇംഗ്ലീഷ് അല്ലെങ്കില്‍ ഹിന്ദിയിലോ വിവരങ്ങള്‍ രേഖപ്പെടുത്തും.