ഇന്ന് ഇപ്പോള്‍ എന്തും ഓണ്‍ലൈനിലൂടെ വാങ്ങാന്‍ സാധിക്കുന്ന കാലമാണ്. ഓണ്‍ലൈന്‍ ബിസിനസുകള്‍ക്ക് സാധ്യത കൂടുന്നതിനൊപ്പം ഓണ്‍ലൈന്‍ തട്ടിപ്പുകളും വ്യാപകമായി നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഓണ്‍ലൈനിലൂടെ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ മദ്യം വാങ്ങാന്‍ ശ്രമിച്ച സോഫ്റ്റ്വെയര് എഞ്ചിനിയര്‍ക്ക് നഷ്ടമായത് 27 ലക്ഷം രൂപ. 1500 രൂപയുടെ മദ്യമാണ് ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത ബാംഗ്ലൂര്‍ സ്വദേശി അര്‍ജുന്റെ പണമാണ് നഷ്ടമായത്.
അര്ജുന് വീട്ടിലേക്ക് മദ്യം എത്തിക്കുന്ന ഔട്ട്ലെറ്റുകള് ഓണ്‍ലൈനില്‍ തിരഞ്ഞപ്പോള്‍ ഒരു നമ്പര്‍ ലഭിച്ചു. ആ നമ്പരിലേക്ക് വിളിച്ചപ്പോള്‍ മദ്യവില്‍പ്പനശാലയിലെ സ്റ്റാഫ് എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ ഓര്‍ഡര്‍ എടുത്തു.
തനിക്ക് ആവശ്യമുള്ള ഓര്‍ഡര്‍ ചെയ്ത ശേഷം ക്യാഷ് ഓണ്‍ ഡെലിവറി ഇല്ലെന്നും വീട്ടിലേക്ക് മദ്യം എത്തിക്കുന്നതിന് മുമ്പ് ഓണ്‍ലൈനായി പണം അടക്കണമെന്നും സ്റ്റാഫ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാള്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് അര്ജ്ജുന് തന്റെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ അയാളുമായി പങ്കിട്ടു. പേയ്മെന്റ് പൂര്‍ത്തിയാക്കുന്നതിന് ഒടിപി നല്‍കണമെന്ന് ആവശ്യപ്പെട്ട തട്ടിപ്പുകാരന് അര്ജ്ജുന് ഒടിപി നല്കി. തുടര്‍ന്ന് തന്റെ അക്കൗണ്ടില്‍ നിന്ന് 1,500 രൂപ ഡെബിറ്റ് ചെയ്തതായി കാണിക്കുന്ന ഒരു ടെക്സ്റ്റ് മെസേജ് അര്ജ്ജുന് ലഭിക്കുകയും ചെയ്തു. പക്ഷേ ട്രാന്സാക്ഷനില് ചില സാങ്കേതിക പ്രശ്നമുണ്ടെന്ന് പറഞ്ഞയാള്‍ ഒടിപി അയച്ച് തരണമെന്ന് ആവശ്യപ്പെടുകയും ഇത് വിശ്വസിച്ച അര്ജ്ജുന് ഒടിപി അയച്ചു കൊടുത്തതിലൂടെയാണ് തട്ടിപ്പിനിരയായത് എന്ന് പൊലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം പൊലീസ് കേസ് ഏറ്റെടുത്തിട്ടുണ്ട്. തട്ടിപ്പുകാരനെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ട് ജമ്മു ബ്രാഞ്ചിലാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.