അവധിക്കാലം ആഘോഷിക്കാൻ  സഹോദരിക്കടുത്തേക്ക്, പിന്നീട് സംഭവിച്ചത് വിദേശത്ത് ലഭിച്ച ഉന്നത ജോലി ഉപേക്ഷിച്ച് തുടങ്ങിയ സംരംഭം വിജയത്തിലേക്ക്

0
808

സിംഗപ്പൂരിൽ താമസമാക്കിയ സഹോദരിക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ആഘോഷിക്കാൻ ഷിഹാബ് എന്ന ചെറുപ്പക്കാരന്‍ പോയതാണ് നെക്ടര്‍ ഡ്രോപ്‌സ് എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്. അവിടെ ഇത്ത തൻ്റെ മൂന്ന് വയസ്സുകാരിയായ മകള്‍ക്ക് നല്‍കുന്ന ഭക്ഷണം തയ്യാറാക്കുന്നതിലുള്ള സൂക്ഷ്മതയും
കരുതലും ഷിഹാബിൻ്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഔട്ടിങ്ങിനായ് പുറത്തുപോകുമ്പോഴും കുഞ്ഞിന് നല്‍കാന്‍ എടുക്കുന്ന ഭക്ഷണങ്ങളിലും ഇത്ത അതീവ ശ്രദ്ധ ചെലുത്തുന്നത് ഷിഹാബിൻ്റെ മനസ്സിനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. ഈ ചിന്ത അവസാനിച്ചത് നെക്ടര്‍ ഡ്രോപ്‌സ് എന്ന സംരംഭത്തിന് തുടക്കം കുറിച്ച് കൊണ്ടാണ്.

മായവും കലര്‍പ്പുമില്ലാത്ത ശുദ്ധമായ ഉത്പ്പന്നം ഉപഭോക്താക്കളില്‍ എത്തിക്കുക എന്നതായിരുന്നു നെക്ടര്‍ ഡ്രോപ്‌സിൻ്റെ പ്രധാന ദൗത്യം.
ആദ്യ ഘട്ടത്തില്‍ കുറച്ച് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നെങ്കിലും സംഗതി ഉഷാറായി വന്നു. നെക്ടര്‍ ഡ്രോപ്‌സ് എന്ന സംരംഭത്തിന് പിന്നിൽ ഷിഹാബിനു താങ്ങും തണലുമായത് എന്തൊക്കെ കഷ്ടപ്പാടുകള്‍ ഉണ്ടേലും ജീവിതത്തില് നിനക്ക് വിശ്വാസമുള്ള  പാത പിന്തുടരണമെന്ന ഉമ്മയുടെ ഉപദേശവും സപ്പോർട്ടും പിന്നെ  കൂടെ നിന്ന ഉറ്റ സുഹൃത്തുക്കളും കുടുംബക്കാരുമാണ്. പ്രമുഖ വ്യവസായിയും കുടുംബ സുഹൃത്തും ആയ സജീബ് കോയയുടെ അനുഭവ സമ്പത്തും കൈത്താങ്ങും നെക്ടര്‍ ഡ്രോപ്‌സിനെ പ്രതിസന്ധികൾ തരണം ചെയ്യാൻ ഉള്ള പ്രചോദനമായിരുന്നു.

തുടക്കത്തിൽ ജോലിക്കാരെ ഒന്നും തന്നെ നിര്‍ത്തിയിരുന്നില്ല. സുഹൃത്തുക്കള്‍ ഒപ്പം കൂടി വേണ്ടുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ചെയ്ത് കൊടുത്തു. പല ഇവൻ്റുകളിലും നെക്ടർ ഡ്രോപ്സ് ശ്രദ്ധയാകർഷിച്ചിരുന്നു. കനേഡിയൻ മിനിസ്റ്റർ പ്രബ്മീത് സഖറിയ, ടൊറൊൻറ്റൊ മേയർ john tory തുടങ്ങി പല പ്രമുഖരും പിന്നെ നെക്ടര്‍ ഡ്രോപ്‌സിൻ്റെ സ്ഥിരം ഉപഭോക്താക്കളായി മാറി. നെക്ടർ ഡ്രോപ്സിൻ്റെ ഉത്പന്നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ട് ഓണ്‍ലൈൻ വിപണിയില്‍ കൂടി തങ്ങളുടെ സാന്നിധ്യംഎത്തിച്ചു.

ഇത്താടെ മകള്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ കാണിക്കുന്ന അതേ ശ്രദ്ധയോടെയും കരുതലോടെയും സ്നേഹത്തോടെയുമാണ് ഓരോ ഉപഭോക്താക്കളിലും എത്തുന്നത്. ആരോഗ്യത്തിന് ഹാനികരമാകുന്ന ഒരു ചേരുവകളും നെക്ടർ ഡ്രോപ്സിൻ്റെ ഉത്പന്നങ്ങളില്‍ ഇല്ലാ എന്നത് എടുത്ത് പറയേണ്ട കാര്യമാണ്. ഉത്പന്നങ്ങളുടെ പാക്കിംഗ് രീതിയിലും വളരെയേറെ ശ്രദ്ധ ചെലുത്തുന്നുണ്ട്.

വിജയകരമായി മുന്നോട്ട് പോകുന്ന നെക്ടർ ഡ്രോപ്സ് എന്ന സംരംഭത്തില്‍ പങ്കാളിയാവാൻ അവസരം. ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും ഫ്രഞ്ചൈസി ക്ഷണിക്കുന്നു.

WEBSITE: https://nectardrops.com/