സംസ്ഥാനത്തെ സ്വർണ്ണ വില താഴേക്ക്

0
4

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,610 രൂപയായി. 320 രൂപ കുറഞ്ഞ് പവൻ വില 52,880 രൂപയിലുമെത്തി.
കഴിഞ്ഞ മേയ് 30 മുതൽ ഇതിനകം പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞത്. ആനുപാതികമായി നികുതിഭാരവും കുറയുമെന്നതിനാൽ ഈ വിലക്കുറവ് സ്വർണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് വലിയ ആശ്വാസമാണ്. 55,000 തൊട്ട സ്വർണവില കുറഞ്ഞത് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് ഒരു വലിയ ആശ്വാസമാണ്. മാത്രമല്ല, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നവർക്കും ഇതൊരു അവസരമാണ്. എന്നാൽ സ്വർണ്ണം വിൽക്കാനുള്ളവർക്ക് അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. മാർച്ച് 29നാണ് ആദ്യമായി സ്വർണ്ണ വില 50,000 കടന്നത്.