ടയർ നിർമ്മാണം; റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കാൻ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ

0
20

ടയർ നിർമ്മാണത്തിനാവശ്യമായ റബ്ബറിൻ്റെ ക്ഷാമം പരിഹരിക്കാൻ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) രം​ഗത്ത്. കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിൻ്റെ ഭാഗമായി 1,100 കോടിയുടെ പദ്ധതിക്ക് രാജ്യത്തെ അഞ്ച് പ്രധാന ടയർ നിർമ്മാതാക്കളാണ് മുൻകൈയ്യെടുക്കുന്നത്. ഈ പദ്ധതി വിജയിച്ചാൽ മൂന്നര ലക്ഷം ടണ്ണിൻ്റെ വാർഷിക ഉത്പാദനം അധികമായി ഉണ്ടാകുമെന്ന് ആത്മ ചെയർമാൻ അർണബ് ബാനർജി പറഞ്ഞു.

രാജ്യത്ത് സ്വാഭാവിക റബ്ബറിൻ്റെ ഉത്പാദനം ഇപ്പോൾ ഏതാണ്ട് 8.50 ലക്ഷം ടണ്ണാണ്. ആവശ്യമായ ബാക്കി 5.50 ലക്ഷം ടൺ റബ്ബർ നിലവിൽ ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബ്ബറിന് എത്ര വില കൊടുത്താണെങ്കിലും തങ്ങൾ വാങ്ങാൻ തയ്യാറാണെന്ന് അർണബ് ബാനർജി വ്യക്തമാക്കി. ടയർ വ്യവസായം നിലവിൽ ഒരു ലക്ഷം കോടിയുടേതാണ്. അടുത്ത 10 വർഷംകൊണ്ട് അത് ഇരട്ടിയാകുമെന്നാണ് ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രതീക്ഷിക്കുന്നത്.