കാർഡ് എടുക്കാൻ മറന്നോ? എടിഎമ്മിൽ നിന്ന് എങ്ങനെ ഇനി പണം പിൻവലിക്കും എന്ന് ആലോചിക്കുവാണോ?

0
16

ഇന്ന് സാങ്കേതിക വിദ്യയുടെ മുന്നേറ്റം കൊണ്ട് പലവിധ കാര്യങ്ങളും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബാങ്കിം​ഗ്. ഇന്ന് സ്മാർട്ട് ഫോണുകൾ ഇല്ലാത്തവർ ചുരുക്കമാണ്. സ്മാർട്ട് ഫോണും ഇൻ്റർനെറ്റും ഉപയോ​ഗും ജനങ്ങൾക്കിടയിൽ ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്. ബാങ്കിം​ഗ് കാര്യങ്ങളും ഇതിയൂടെ ഞൊടിയിടയിലാണ് നടത്തുന്നത്. എടിഎമ്മിൽ നിന്ന് പണം എടുക്കുന്ന രീതിയും പുതിയ സാങ്കേതിക വിദ്യക്ക് അനുസരിച്ച് മാറിയിട്ടുണ്ട്. എടിഎം മെഷീനിൽ നിന്നും പണം പിൻവലിക്കണമെങ്കിൽ എടിഎം കാർഡ് ആവശ്യമാണ്. അതുകൊണ്ട് തന്നെ പലപ്പോഴും കാർഡ് എടുക്കാൻ മറന്നാൽ പണം എടുക്കാൻ കഴിയാറില്ല. എന്നാൽ ഇപ്പോൾ എടിഎം കാർഡ് ഇല്ലാതെയും മെഷീനിൽ നിന്ന് പണം എടുക്കാം.

എടിഎം കാർഡ് ഉപയോഗിക്കാതെ പണം എടുക്കുന്നത് എങ്ങനെയെന്നല്ലേ? സ്മാർട്ട്‌ഫോൺ ഉണ്ടെങ്കിൽ എടിഎം കാർഡ് ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം. അതായത് എടിഎം കാർഡ് മറന്നുപോയാൽ നിങ്ങളുടെ ഫോണിലുള്ള യുപിഐ ആപ്പ് വഴി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ സാധിക്കും. നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഈ സേവനം അവതരിപ്പിച്ചത്.

ഡെബിറ്റ് കാർഡ് ഇല്ലാതെ എടിഎമ്മിൽ നിന്ന് എങ്ങനെ പണം എടുക്കാം:

  • യുപിഐ ഉപയോഗിച്ച് പണം പിൻവലിക്കാൻ ആദ്യം എടിഎമ്മിൽ പോകുക.
  •  എടിഎം മെനുവിൽ നിന്നും യുപിഐ വഴി പണം പിൻവലിക്കൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
  •  നിങ്ങൾ പിൻവലിക്കാൻ ആഗ്രഹിക്കുന്ന പണം എത്രയാണെന്ന് നൽകുക തുടർന്ന് സ്ക്രീനിൽ ഒരു QR കോഡ് ദൃശ്യമാകും.
  • നിങ്ങളുടെ ഫോണിൽ യുപിഐ ആപ്പ് ഓപ്പൺ ചെയ്യണം.
  • എടിഎമ്മിൽ കാണുന്ന ക്യുആർ കോഡ് മൊബൈൽ ആപ്പ് വഴി സ്കാൻ ചെയ്യുക.
  • ക്യുആർ കോഡ് സ്കാൻ ചെയ്ത് കഴിഞ്ഞാൽ ഉടൻ തന്നെ എടിഎമ്മിൽ നിന്ന് പണം എടുക്കാം.

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ യുപിഐ ഉപയോഗിക്കണമെങ്കിൽ. ഇക്കാര്യം ശ്രദ്ധിക്കുക. പണം പിൻവലിക്കുന്നതിന് മുമ്പ് യുപിഐ എടിഎം ഇടപാട് ഫീച്ചർ ഇനേബിൾ എന്ന് നിങ്ങളുടെ യുപിഐ ആപ്പിൽ പരിശോധിച്ചുറപ്പിക്കുക.