ആമസോൺ പ്രൈം ഡേ; 3,200ൽ അധികം പുതിയ ഉത്പന്ന നിരയുമായി ചെറുകിട ബിസിനസുകൾ

0
14

ഓൺലൈനിലൂടെ ഏറ്റവും കൂടുതൽ ആളുകൾ വിശ്വസ്തതയോടെ സാധനങ്ങൾ വാങ്ങുന്നത് ആമസോൺ വഴിയാണ്. ഈ മാസം 20, 21 തീയതികളിൽ ആമസോൺ പ്രൈം ഡേ സെയിൽ നടക്കുന്നുണ്ട്. ഗൃഹോപകരണങ്ങൾ, ഫാഷൻ, ആഭരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങി 3,200ൽ അധികം ഉത്പന്നങ്ങൾ വിൽപ്പനക്കെത്തിക്കും. ബെഹോമ, ഡ്രീം ഓഫ് ഗ്ലോറി, ഒറിക്ക സ്‌പൈസസ് തുടങ്ങിയ ബ്രാൻഡുകൾ അവരുടെ തനതുൽപ്പന്നങ്ങൾ ആമസോൺ വഴി രാജ്യത്തുടനീളം വിൽപ്പനക്കെത്തിക്കും. ആമസോൺ ഡേയിൽ പതിനായിരക്കണക്കിന് ചെറുകിട ബിസിനസുകൾ പങ്കെടുക്കും. ഇത്തരം ഷോപ്പിംഗിലൂടെ ചെറുകിട ഇടത്തരം ബിസിനസ്സുകൾക്ക് ഇ-കൊമേഴ്‌സിന്റെ സാധ്യത മനസ്സിലാക്കാനും അവരുടെ വിജയത്തിനുള്ള പുതിയ വഴികൾ തുറക്കാനും ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്ക് സംഭാവന നൽകാൻ ഓൺലൈൻ വിപണിയെ സജ്ജമാക്കുകയാണ് ആമസോണിന്റെ ലക്ഷ്യമെന്ന് ആമസോൺ ഇന്ത്യ സെല്ലിംഗ് പാർട്ണർ സർവ്വീസസ് ഡയറക്ടർ അമിത് നന്ദ പറഞ്ഞു.