ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ഉള്ളവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

0
20

നിങ്ങൾ ഒന്നിൽ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കുന്നവരാണോ? ക്രെഡിറ്റ് കാർഡുകൾ സൂക്ഷിച്ച് ഉപയോ​ഗിച്ചില്ലെങ്കിൽ പിന്നീട് അത് പല സാമ്പത്തിക പ്രശ്നങ്ങളിലേക്കും കൊണ്ടെത്തിച്ചേക്കും. ഒന്നിലേറെ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നവർ പ്രധാനമായും ഓരോ കാര്‍ഡിലെയും ബില്‍ ഡേറ്റുകള്‍ അറിഞ്ഞിരിക്കണം. പേയ്മെന്റുകള്‍ വൈകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയാൻ കാരണമാകും. ക്രെഡിറ്റ് ബാലന്‍സ് എപ്പോഴും ക്രെഡിറ്റ് പരിധിക്ക് താഴെയായി നിര്‍ത്താന്‍ ശ്രദ്ധിക്കണം. ഒന്നിലധികം കാര്‍ഡുകളില്‍ വാര്‍ഷിക ഫീസുകള്‍ ഉണ്ടെങ്കില്‍, ആനുകൂല്യങ്ങളേക്കാള്‍ ചെലവുകള്‍ കൂടുതലാണോ എന്ന് വിലയിരുത്തി കൂടുതല്‍ ഫീസ് ഈടാക്കി മതിയായ ആനുകൂല്യം നല്‍കാത്ത ക്രെഡിറ്റ് കാര്‍ഡുകളുടെ സേവനം അവസാനിപ്പിക്കണം.

ഓരോ ക്രെഡിറ്റ് കാര്‍ഡിലും ചെറിയ തുകയ്ക്കുള്ള പേയ്മെന്റുകള്‍ ഓട്ടോ പെയ്മെന്റ് രീതിയിലേക്ക് മാറ്റുക. സാധ്യമെങ്കില്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സ് ഓരോ മാസവും മുഴുവനായി അടയ്ക്കുക. ഇത് ക്രെഡിറ്റ് വിനിയോഗ അനുപാതം കുറയ്ക്കാന്‍ സഹായിക്കുന്നു. ക്രെഡിറ്റ് കാര്‍ഡ് റിവാര്‍ഡുകളോ ക്യാഷ് ബാക്ക് ഓഫറുകളോ നല്‍കുന്നുണ്ടെങ്കില്‍ അത് കൃത്യമായി ഉപയോഗിക്കുക.