സാമ്പത്തിക സർവ്വേ റിപ്പോർട്ട് കാത്ത് രാജ്യം; കേന്ദ്ര ബജറ്റിൻ്റെ മുഖ്യ അജണ്ട എന്തായിരിക്കും?

0
13

2024-25 സാമ്പത്തിക വർഷത്തെ കേന്ദ്ര ബ‍ഡ്ജറ്റ് ജൂലൈ 23-ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിക്കും. അതിനു മുന്നോടിയായി ബജറ്റ് സംമ്മേളനം ഇന്ന് രാവിലെ ആരംഭിച്ചു. ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2024 – 25 സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനങ്ങളുമായി പ്രീ-ബജറ്റ് സാമ്പത്തിക സർവ്വേ അവതരിപ്പിക്കും.

എന്താണ് സാമ്പത്തിക സർവ്വേ റിപ്പോർട്ട്?

കഴിഞ്ഞ വർഷത്തെ സാമ്പത്തിക വിഷയങ്ങൾ അവലോകനം ചെയ്യും. കൂടാതെ കാർഷിക, വ്യാവസായിക ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, പണപ്പെരുപ്പ നിരക്ക്, വ്യാപാരം, വിദേശനാണ്യ കരുതൽ ശേഖരം, മറ്റ് സാമ്പത്തിക മേഖലകൾ എന്നിവയിലെ പ്രവണതകൾ സർവ്വേ വിശകലനം ചെയ്യുന്നു. ഈ വിശദമായ സർവ്വേ, കേന്ദ്ര ബജറ്റിൽ കൂടുതൽ കാര്യക്ഷമമായി തീരുമാനങ്ങൾ എടുക്കാൻ ഗവൺമെന്റിനെ സഹായിക്കുന്നു. രാജ്യത്തിന്റെ ജിഡിപി വളർച്ചയുടെ പ്രധാന വെല്ലുവിളികൾ തിരിച്ചറിയാനും സാമ്പത്തിക സർവ്വേ സഹായിക്കുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സാമ്പത്തിക സർവ്വേ ‘പാർട്ട് എ’, ‘പാർട്ട് ബി’ എന്നീ രണ്ട് ഭാഗങ്ങളായാണ് അവതരിപ്പിച്ചിരിക്കുന്നത്, അതിൽ രാജ്യത്തിന്റെ ജിഡിപി വളർച്ചാ വീക്ഷണം, പണപ്പെരുപ്പ നിരക്ക്, പ്രവചനങ്ങൾ, ഫോറെക്സ് കരുതൽ ശേഖരം, വ്യാപാര കമ്മി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുന്നു. അതേസമയം, പാർട്ട് ബി സാമൂഹിക സുരക്ഷ, ദാരിദ്ര്യം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, മനുഷ്യവികസനം തുടങ്ങിയ പ്രത്യേക വിഷയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നൽകുന്നു. സർക്കാർ നടത്തുന്ന പ്രധാന പദ്ധതികളും പ്രധാന നയങ്ങളും അവയുടെ ഫലങ്ങളും സർവ്വേ വിശദമാക്കുന്നു.