ഓൺലൈനിലൂടെ ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്ന ഡെലിവറി രംഗത്തെ പ്രധാന ഇന്ത്യന്‍ ആപ്ലിക്കേഷനുകളിലൊന്നായ സൊമാറ്റോ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. ഡിസ്ട്രിക്റ്റ് എന്നാണ് സൊമാറ്റോയുടെ പുതിയ ആപ്പിന്റെ പേര്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന് പുറമെ ഗോയിംഗ്-ഔട്ട് സേവനങ്ങള്‍ക്കായുള്ള ഏറെ സൗകര്യങ്ങളാണ് സൊമാറ്റോ ഡിസ്ട്രിക്റ്റ് ആപ്ലിക്കേഷനിലുള്ളത്. ഫുഡ് ഡെലിവറിക്കും ക്വിക്ക് കൊമേഴ്സ് ബിസിനസിനും അപ്പുറത്തേക്ക് ഓണ്‍ലൈന്‍ വ്യാപാരം വളര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നത്. ഡൈനിംഗിന് പുറമെ സിനിമ, സ്പോര്‍ട്സ്, ലൈവ് പെര്‍ഫോര്‍മന്‍സ് തുടങ്ങിയവയുടെ ടിക്കറ്റ് ബുക്കിംഗ്, ഷോപ്പിംഗ്, സ്റ്റേക്കേഷന് തുടങ്ങിയവയ്ക്കായി ഒരൊറ്റ പ്ലാറ്റ്ഫോം എന്ന ആശയമാണ് ഡിസ്ട്രിക്റ്റ് എന്ന ആപ്ലിക്കേഷനിലൂടെ മുന്നോട്ട് വെക്കുന്നത്. ഗോയിംഗ്-ഔട്ട് സേവനങ്ങള്‍ക്കായുള്ള പുതിയ ആപ്പ് വിപണിയിലെ ഗെയിം ചേഞ്ചറാവും എന്നാണ് സെമാറ്റോയുടെ പ്രതീക്ഷ. സൊമാറ്റോയിൽ നിന്നുള്ള മൂന്നാമത്തെ വലിയ ബി2സി ബിസിനസായി (ഡയറക്ട്-ടു-കൺസ്യൂമർ അല്ലെങ്കിൽ ബിസിനസ്-ടു-കൺസ്യൂമർ) ആപ്ലിക്കേഷനെ മാറ്റാനാണ് കമ്പനിയുടെ ശ്രമം.
ഡിസ്ട്രിക്റ്റിന് ഒപ്പം മത്സരിക്കേണ്ടിവരിക ബുക്ക് മൈഷോ, പേടിഎം തുടങ്ങി ആപ്ലിക്കേഷനുകളാണ്. സൊമാറ്റോയുടെ സിനിമ ടിക്കറ്റ് ബുക്കിംഗ് നിലവില്‍ 60 ശതമാനവും നടക്കുന്നത് ബുക്ക്മൈഷോ വഴിയാണ്. ഓണ്‍ലൈന്‍ ഭക്ഷണ ബുക്കിംഗ് വിതരണ രംഗത്ത് സ്വിഗ്ഗിയാണ് നിലവില്‍ സൊമാറ്റോയുടെ വലിയ എതിരാളികള്‍. നിലവില്‍ വിവിധ രാജ്യങ്ങളില്‍ സൊമാറ്റോയുടെ സേവനം ലഭ്യമാണ്. ഭക്ഷണ-പലവ്യഞ്ജനം ബുക്കിംഗ്, വിതരണ രംഗത്ത് നിലവില്‍ മികച്ച ലാഭമാണ് സൊമാറ്റോ കാഴ്ചവെക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.