പുതുതായി ബിസിനസ് ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് പരീശീലനം നൽകാൻ ഒരുങ്ങി കേരള സർക്കാർ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡെവലപ്മെൻ്റ്. ‘വിവിധ ബിസിനസ് ഘടനകളും ബിസിനസ് മാനേജ്മെൻ്റ് അടിസ്ഥാനതത്വങ്ങളും’ എന്ന വിഷയത്തിൽ സെപ്റ്റംബർ ഏഴാം തീയതി തിരുവനന്തപുരത്ത് വച്ച് പരിശീലനം സംഘടിപ്പിക്കുക. കമ്പനി പാർട്ണർഷിപ്പ് ട്രസ്റ്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിന്റെ നടപടിക്രമങ്ങളെക്കുറിച്ചും നിയമവശങ്ങളെക്കുറിച്ചും പരിശീലനത്തിൽ വിശദമായി പ്രതിപാദിക്കും. നവ സംരംഭകർ അറിഞ്ഞിരിക്കേണ്ട ബിസിനസുകളുടെ അടിസ്ഥാന തത്വങ്ങളും, ധനകാര്യ സ്രോതസ്സുകൾ, സ്കീമുകൾ തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമാണ്. പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ നാലിനകം രജിസ്റ്റർ ചെയ്യണം. സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. 8714259111, 0471 2320101, 3333 എന്നീ നമ്പറുകളിലോ www.cmd.kerala.gov.in എന്ന വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണ്.