ഇനി മൊബൈൽ വഴി പണമിടപാടുകൾ നടത്താൻ ഇൻ്റർനെറ്റ് ആവശ്യമില്ല? അറിയാം ഇക്കാര്യങ്ങൾ

0
7

കഴിഞ്ഞ ഒരു ദശകത്തിൽ മൊബൈൽ പേയ്മെൻ്റിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. രാജ്യത്തെ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം എളുപ്പവും, വളരെ വേ​ഗത്തിൽ പണം കൈമാറാനുള്ള സംവിധാനവും Unified Payments Interface അഥവ UPIവഴി ലളിതമാക്കി. ഇപ്പോൾ UPI Lite സേവനം National Payments Corporation of India (NPCI) ആവിഷ്കരിച്ചതോടെ കാര്യങ്ങൾ ഒരുപടി കൂടെ മുന്നിലാണ്. പരമ്പരാ​ഗത UPI സേവനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ പണമിടപാടുകൾ നടത്താൻ UPI Lite ലൂടെ സാധിക്കും. അതും ഇൻ്റർനെറ്റ് ഇല്ലാതെ തന്നെ. UPI സംവിധാനത്തിൻ്റെ ലളിതമായ രൂപമാണ് UPI Lite. ചെറിയ തുകയുടെ ഇടപാടുകൾ വേ​ഗത്തിലും കാര്യക്ഷമമായും നടത്താം. സാധാരണ UPI സംവിധാനത്തിൽ ചെറിയ തുക മുതൽ വലിയ സംഖ്യകൾ വരെ അയക്കാൻ ഉപയോ​ഗിക്കുമ്പോൾ, ചെറിയ തുകകൾ എപ്പോഴും കൈകാര്യം ചെയ്യുന്നത് സെർവർ ലോഡ്, ഇൻ്റർനെറ്റ് കണക്റ്റിവിറ്റി എന്നിവയിൽ പ്രശ്നങ്ങളുണ്ടാക്കാം. UPI Lite ഉപയോ​ഗിച്ച് 200 രൂപ വരെയുള്ള ഇടപാടുകൾ നടത്താൻ ഇന്റർനെറ്റും ആവശ്യമില്ല. ഓഫ് ലൈൻ ആയി പേയ്മെൻ്റ് നടത്താം. നെറ്റുവർക്ക് കവറേജ് ഇല്ലാത്തിടത്തും പണമിടപാടുകൾ നടത്താൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

UPI-യെക്കുറിച്ച് അറിയേണ്ടവ

  • UPI Lite സൃഷ്ടിക്കാൻ തന്നെ കാരണം പരമ്പരാ​ഗത UPI സംവിധാനവുമായി ബന്ധപ്പെട്ടുള്ള ചില പരിമിതികളാണ്

1. നെറ്റുവർക്ക് ആശ്രയത്വം  ൻ്റ ൻ്റ്    ൻ്റെ  ൻ്റി ൻ്റു

UPI ഇടപാടുകൾ നടത്താൻ സ്ഥിരതയുള്ള ഇൻ്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. റേഞ്ച് കുറവുള്ള സ്ഥലങ്ങളിൽ ഇത് ഒരു വലിയ പ്രശ്നമാണ്. എന്നാൽ UPI Liteൽ ഓഫ്ലൈൻ ആയും പെയ്മെൻ്റുകൾ നടത്താൻ സാധിക്കും. പേയ്മെൻ്റ് നടത്താൻ മൊബൈൽ ഡാറ്റയോ വൈഫൈയോ ആവശ്യമില്ല. നെറ്റുവർക്ക് തടസ്സം അനുസരിച്ച് പരമ്പരാ​ഗത UPI സംവിധാനങ്ങളിൽ സെർവർ തടസ്സങ്ങളും നേരിടും. പ്രത്യേകിച്ചും വലിയ രീതിയിൽ ഓഫർ സെയിൽ നടക്കുമ്പോഴോ അല്ലെങ്കിൽ ആഘോഷവേളകളിലുമൊക്കെ. UPI Lite ഉപയോ​ഗിച്ച് ചെറിയ ഇടപാടുകൾ നടത്താൻ ബാങ്കുകളിലേക്ക് റൗട്ട് ചെയ്യേണ്ടതില്ല. ഇതിലൂടെ സെർവർ വേ​ഗത ആശ്രയിക്കാതെ വേ​ഗത്തിൽ പേയ്മെൻ്റുകൾ നടത്താം.

2. ഇടപാടുകൾ തടസ്സപ്പെടുന്നത് കുറയും

UPI ഇടപാടുകളിൽ പലപ്പോഴുമുള്ള ഒരു പരാതിയാണ് ട്രാൻസാക്ഷൻ ഫെയിലിയറുകൾ. മിക്കപ്പോഴും സെർവർ ഡൗണോ നെറ്റുവർക്ക് പ്രശ്നങ്ങളോ ആണ് ഇതിന് കാരണം. ഇടപാടുകൾക്ക് UPI Lite ഓഫ്ലൈനായി സഹായിക്കുന്നതിലൂടെ ബാങ്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാം. അതുകൊണ്ടു തന്നെ പേയ്മെൻ്റുകൾ വേ​ഗത്തിലാക്കാം.

4. മൈക്രോ പേയ്മെൻ്റുകൾക്ക് സൗകര്യം

ചെറിയ ചെറിയ പേയ്മെൻ്റുകൾക്ക് UPI Liteആണ് അനുയോജ്യം. കടയിൽ നിന്നും സ്നാക്സ് വാങ്ങുമ്പോഴും, യാത്രയിൽ ടിക്കറ്റെടുക്കാനും ഒക്കെ എളുപ്പത്തിൽ ചെയ്യാം. റിയൽ ടൈം പ്രോസസിങ്ങിനോ UPI PIN അടിക്കാനോ കാത്തുനിൽക്കേണ്ട. അതിവേഗം ഇടപാടുകൾ പൂർത്തിയാക്കാം.

UPI Lite ൻ്റെ പ്രവർത്തനം

UPI Lite ഉപയോ​ഗിക്കാൻ വളരെ എളുപ്പമാണ്. UPI സേവനമുള്ള ആപ്പുകളിൽ UPI Lite ആക്ടിവാക്കാം. PhonePe, Bajaj Pay, and Google Pay തുടങ്ങിയ ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഈ സേവനം ലഭ്യമാണ്. ആക്ടിവാക്കിയാൽ ചെറിയ മൂല്യമുള്ള ഇടപാടുകൾക്കായി വാലറ്റ് തയാറാകും. ഇനി ലിങ്ക് ചെയ്തിട്ടുള്ള ബാങ്കിൽ നിന്നും വാലറ്റ് ടോപ് അപ് ചെയ്യാം. 2,000 രൂപ വരെ അനുവ​ദിക്കും. ഇത് ഉപയോ​ഗിച്ച് ചെറിയ ഇടപാടുകൾ നടത്താം. സാധാരണ 200 രൂപ വരെയാണ് ഇടപാടുകളുടെ തുകയുടെ പരിധി. വാലറ്റ് ലോഡ് ചെയ്തു കഴിഞ്ഞാൽ ഓഫ്ലൈൻ പേയ്മെൻ്റുകൾ നടത്താം. ബാങ്ക് സെർവെറുകളിൽ നിന്നും വാലിഡേഷൻ ആവശ്യമില്ല. ഇത് സെർവർ തിരക്കുകൾ ഒഴിവാക്കും.

UPI Liteൻ്റെ ഗുണങ്ങൾ

1. ഉപഭോക്താക്കൾക്കുള്ള സൗകര്യം

സൗകര്യപ്രദമായി ഉപയോ​ഗിക്കാം. പച്ചക്കറി വാങ്ങുമ്പോഴോ, ബസ്സിൽ ടിക്കറ്റെടുക്കുമ്പോഴോ, ചെറിയ സാധനങ്ങൾ വാങ്ങുമ്പോഴോ എല്ലാം UPI Lite ഉപയോ​ഗിച്ച് പേയ്മെൻ്റ്  നടത്താം. ക്യാഷ് എടുക്കാനോ ഇൻ്റർനെറ്റിനായി കാത്തിരിക്കാനോ ഒന്നും നിൽക്കേണ്ട. PIN നൽകേണ്ടിയും വരുന്നില്ല. സമയവും ലാഭിക്കാം.

2. ഓഫ്ലൈൻ ആയും പേയ്മെൻ്റ് നടത്താം

UPI Lite വാലറ്റുകളിലൂടെ ഓഫ്ലൈനായും പേയ്മെൻ്റുകൾ നടത്താം. ഇന്റർനെറ്റ് ഇല്ലെങ്കിലും പേയ്മെൻ്റുകൾ നടക്കും. ​

3. മൈക്രോ പേയ്മെൻ്റുകൾക്ക് പ്രധാന്യം.

UPI Lite ദിവസേനയുള്ള ഇടപാടുകൾക്കാണ് പ്രധാന്യം നൽകുക. ചെറിയ തുകയുടെ ഇടപാടുകൾക്ക് പ്രധാന്യം നൽകുന്നത് കൊണ്ട് തന്നെ UPI Lite ഉപയോ​ഗിക്കുമ്പോൾ വളരെ എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാം. ഇടപാടുകളിൽ തടസ്സം നേരിടില്ല, എപ്പോഴും പിൻ നൽകേണ്ടതുമില്ല.

4. ​ഗ്രാമീണ മേഖലകളിൽ ഡിജിറ്റൽ പേയ്മെൻ്റുകൾ

രാജ്യത്ത് എല്ലായിടത്തും തന്നെ ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനം വരുന്നുണ്ട്. പക്ഷേ, ഇന്റർനെറ്റ് ഇനിയും എത്തിയിട്ടില്ലാത്ത ​ഗ്രാമീണ മേഖലകളിൽ UPI Lite വളരെ പ്രയോജനം ചെയ്യും.

5. സുരക്ഷ

UPI Lite ഉപയോ​ഗിക്കുന്നതിൽ സുരക്ഷയാണ് മറ്റൊരു പ്രധാന ഘടകം. കടുത്ത സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ അനുസരിച്ചാണ് UPI Lite പ്രവർത്തിക്കുന്നത്. ഓഫ്ലൈനായാണ് പേയ്മെൻ്റ് നടക്കുക എങ്കിലും വാലറ്റ് ഉണ്ടാക്കാനും ടോപ് അപ് ചെയ്യാനും UPI PIN വേണം. ഇതിലൂടെ അനുമതിയുള്ളവർക്ക് മാത്രമാണ് UPI Lite ബാലൻസ് ലോഡ് ചെയ്യാൻ കഴിയൂ എന്ന് ഉറപ്പാക്കുന്നു. മാത്രമല്ല ചെറിയ തുകകൾ മാത്രമാണ് എന്നതിനാൽ ഇതുമായി ബന്ധപ്പെട്ട റിസ്കും ചെറുതാണ്.