LULU; ലുലു സൗഭാ​ഗ്യോത്സവത്തിന് തുടക്കം, ഏറ്റവും മികച്ച വിലയിൽ ഷോപ്പിം​ഗും കൈനിറയെ സമ്മാനങ്ങളും…

0
14

LULU; കൊച്ചി: ഏറ്റവും മികച്ച വിലയിൽ ഷോപ്പിം​ഗും കൈനിറയെ സമ്മാനങ്ങളും നേടാൻ അവസരമൊരുക്കി ലുലു. കേരളത്തിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റിലും, ലുലു ഡെയ്ലിയിലും ലുലു സൗഭാ​ഗ്യോത്സവത്തിന് തുടക്കമായി. ഓണക്കാല ഷോപ്പിങ്ങ് മികവുറ്റതാക്കാൻ അവസരം ഒരുക്കുന്നതോടൊപ്പം ആകർഷകമായ സമ്മാനങ്ങളും ഷോപ്പിങ്ങിലൂടെ നേടാം. ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നത് 18 കിയ സോനറ്റ് കാറുകളും, കൈനിറയെ സ്വർണ നാണയങ്ങളും, ടിവി, മൊബൈൽ ഫോണുകൾ, മറ്റ് നിരവധി സമ്മാനങ്ങളുമാണ് ഭാ​ഗ്യശാലിയെ കാത്തിരിക്കുന്നത്. സെപ്റ്റംബർ 7 വരെ സൗഭാ​ഗ്യോത്സവം ഓഫർ‌ തുടരും. ഹൈപ്പർ മാർക്കറ്റ്, കണക്ട്, ഫാഷൻ, സെലിബ്രേറ്റ് ഉൾപ്പടെയുള്ള ലുലു സ്റ്റോറുകളിലും ലുലു ഡെയിലികളിലും ഓണം വിൽപ്പനയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ ആഘോഷങ്ങൾ പ്രമാണിച്ച് വിപുലമായ ഓഫറുകളാണ് ഒരുങ്ങുന്നതും. നിത്യോപയോ​ഗ സാധനങ്ങൾ, ​ഗ്രോസറി ഉത്പ്പന്നങ്ങൾ, പഴം, പച്ചക്കറി അടക്കം വിലക്കുറവിലാണ് ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. മുതിർന്നവരുടെ മുതൽ കുട്ടികളുടെ ഉൾപ്പെടുന്ന വിവിധ ബ്രാൻഡുകളുടെ വസ്ത്രശേഖരവുമായി ലുലു ഫാഷൻ സ്റ്റോറിലും ഓണം സെയിൽ ആരംഭിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും ​ഗൃഹോപകരണങ്ങൾക്കും, മൊബൈൽ ലാപ്ടോപ്പ് എന്നിവയ്ക്കും വിലക്കുറവാണ് ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്.