പാൻ കാർഡ് കൈവശമുള്ളവർക്ക് ആദായനികുതി വകുപ്പിന്റെ കർശന നിർദ്ദേശം. വരാനിരിക്കുന്ന ഡിസംബർ 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും. 2026 ജനുവരി 1 മുതൽ ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ അസാധുവാകുമെന്നും ഇത് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ലിങ്ക് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?
- ഡിസംബർ 31-ന് ശേഷം പാൻ കാർഡ് പ്രവർത്തനരഹിതമായാൽ താഴെ പറയുന്ന ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും
- നിലവിൽ 1,000 രൂപ പിഴയടച്ചാണ് പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത്.
- പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങാനോ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾക്ക് അപേക്ഷിക്കാനോ സാധിക്കില്ല.
- 50,000 രൂപയിൽ കൂടുതൽ ബാങ്കിൽ നിക്ഷേപിക്കാൻ തടസ്സമുണ്ടാകും. ആദായനികുതി റീഫണ്ട് ലഭിക്കില്ലെന്ന് മാത്രമല്ല, ഉയർന്ന നിരക്കിൽ ടിഡിഎസ് (TDS), ടിസിഎസ് (TCS) എന്നിവ നൽകേണ്ടി വരും. ആദായനികുതി റിട്ടേണുകൾ (ITR) സമർപ്പിക്കാൻ കഴിയില്ല.
പാൻ-ആധാർ എങ്ങനെ ഓൺലൈനായി ബന്ധിപ്പിക്കാം?
വളരെ ലളിതമായി വീട്ടിലിരുന്ന് തന്നെ നിങ്ങൾക്ക് ഈ നടപടി പൂർത്തിയാക്കാം. അതിനുള്ള ഘട്ടങ്ങൾ ഇതാ:
വെബ്സൈറ്റ് സന്ദർശിക്കുക: ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ www.incometax.gov.in സന്ദർശിക്കുക.
- ഹോം പേജിലെ ‘Quick Links’ എന്ന വിഭാഗത്തിൽ നിന്ന് ‘Link Aadhaar’ എന്നത് തിരഞ്ഞെടുക്കുക.
- നിങ്ങളുടെ പാൻ (PAN), ആധാർ (Aadhaar) നമ്പറുകൾ നൽകി വാലിഡേറ്റ് (Validate) ചെയ്യുക.പാൻ ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ 1,000 രൂപ പിഴയടയ്ക്കാനുള്ള നിർദ്ദേശം വരും. ഓൺലൈനായി പണമടയ്ക്കുക.
- പണമടച്ച് ഏതാനും ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇതേ പോർട്ടലിൽ എത്തി ‘Link Aadhaar’ ക്ലിക്ക് ചെയ്യുക. അപ്പോൾ
‘നിങ്ങളുടെ പേയ്‌മെന്റ് വിവരങ്ങൾ പരിശോധിച്ചു’ എന്ന സന്ദേശം കാണാം. - തുടർന്ന് വരുന്ന പേജിൽ പേരും മൊബൈൽ നമ്പറും നൽകുക. ആധാർ ഒഥന്റിക്കേഷനായി മൊബൈലിൽ വരുന്ന 6 അക്ക OTP നൽകി ‘Validate’ ക്ലിക്ക് ചെയ്യുന്നതോടെ ലിങ്കിംഗ് പ്രക്രിയ പൂർത്തിയാകും.
നിങ്ങളുടെ പാൻ കാർഡ്, ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ എന്നിവ മാത്രം കൈവശം വെച്ചാൽ മതിയാകും.അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇന്ന് തന്നെ നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.

