സംരംഭം തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

0
333

സ്വന്തമായി ഒരു സംരംഭം തുടങ്ങുക എന്നത് മിക്കവരുടേയും സ്വപ്നമാണ്. സംരംഭങ്ങൾ നല്കുന്ന സാമ്പത്തിക നേട്ടം, തൊഴിൽ സ്വാതന്ത്ര്യം, മറ്റുള്ളവർക്ക് ജോലി നൽകി  അവർക്കൊരു സഹായമാകുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പലരെയും സംരംഭകരാകാൻ പ്രേരിപ്പിക്കുന്നത്.

മികച്ച സംരംഭകനേ ഒരു സംരംഭത്തെ വിജയത്തിലെത്തിക്കാനാകൂ. നല്ല സംരംഭകനാകാന്‍ ആദ്യം വേണ്ടത്‌ ചില കഴിവുകള്‍ നേടിയെടുക്കുകയാണ്‌.അതിന് ഏറ്റവും എളുപ്പം സംരംഭകത്വത്തില്‍ വിസ്‌മയ വിജയങ്ങള്‍ തീര്‍ത്തവരെ മാതൃകയാക്കുകയാവും.

ജയത്തിനും പരാജയത്തിനും സാധ്യതയുള്ള മേഖലയാണു സംരംഭകത്വം. പുതിയ സംരംഭങ്ങള്‍ നിരവധി ഉയര്‍ന്നുവരുന്നുണ്ട്. എന്നാൽ അവയില്‍ ചിലതൊക്കെ പെട്ടെന്നുതന്നെ അപ്രത്യക്ഷമാകാറുണ്ട്‌.

സംരംഭകാരയി വിജയിച്ച് വന്ന ഒട്ടേറെ പേരുടെ കഥകൾ നമുക്ക് അറിയാം. സംരംഭം തുടങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അതില്‍ ചിലത്.

എന്ത് സംരംഭമാണോ തുടങ്ങാൻ പോകുന്നത്  അതിനെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരിക്കണം.

നമുക്ക് അറിയാത്ത ഒരു മേഖലയിലാണ് സംരംഭം തുടങ്ങുന്നതെങ്കിൽ കൂടുതൽ സമയ നഷ്ടത്തിനും , ലാഭ സാധ്യത കുറയാനും  കാരണമാകും.

സംരംഭത്തിന്റെ സാധ്യത 

ഏതൊരു സംരംഭം ആരംഭിക്കുന്നതിന് മുമ്പ് അതിന്റെ മാർക്കറ്റ് സാധ്യത, ലാഭത്തിന്റെ തോത് നിയമപരമായ കാര്യങ്ങൾ, സ്ട്രെങ്ത്, വീക്ക്നെസ്  ഇക്കാര്യങ്ങളെക്കുറിച്ച്  നന്നായി അറിഞ്ഞിരിക്കണം.

തൊഴിലാളികൾ

ഏത് സംരംഭമായാലും  വിജയത്തിലെത്തിക്കാൻ സഹായിക്കുന്നത് അനുയോജ്യരായ കഴിവുള്ള തൊഴിലാളികളാണ്. ഇവരെ നമുക്ക് ലഭിക്കാൻ അവർ മാന്യമായ പ്രതിഫലം കൊടുക്കേണ്ടി വരും. പ്രതിഫലത്തിൽ കുറവ് വന്നാൽ തൊഴിലാളികളുടെ ആത്മാർത്ഥതയ്ക്ക് മങ്ങലേൽക്കും.

ചിലവുകൾ അധികമാകുന്ന രീതിയിൽ പ്ലാൻ ചെയ്യുക

ഒരു സംരംഭം തുടങ്ങാൻ പ്ലാൻ ചെയ്യുന്ന സമയം തന്നെ ഭാവിൽ വരാവുന്ന ചിലവുകൾ പ്രതീക്ഷിക്കുന്നതിലും കൂടുതലാകും  എന്ന രീതിയിൾ പ്ലാൻ ചെയ്യുക.

മാറ്റങ്ങൾ ഉൾകൊള്ളാൻ ശ്രമിക്കുക

ഒരു സംരംഭം തുടങ്ങി  കുറച്ച്  നാൾ കഴിയുമ്പോൾ നിയമ പരമായോ  പാരിസ്ഥിതികമായോ, ടെക്നോളജിയിലെ മാറ്റങ്ങളോ , അല്ലെങ്കിൽ പ്രൊഡക്റ്റിലോ മാറ്റങ്ങൾ വന്നാലും ഉൾകൊള്ളാൻ തയ്യാറാകുക..