അനുദിനം മാറിമറയുന്ന ഫാഷന്‍ വിസ്മയ ലോകത്ത് ചുരുങ്ങിയ കാലയളവില്‍ തന്റേതായ ഒരിടം നേടിയ യുവ സംരംഭകനാണ് അബ്ബാസ് അദ്ധറ. അതും ലക്ഷങ്ങള്‍ ശമ്പളമായി ലഭിച്ച കോര്‍പ്പറേറ്റ് ജോലി വേണ്ടെന്ന് വെച്ചാണ് ഒരു സംരംഭം ആരംഭിക്കുക എന്ന സ്വപ്ന പാതയിലേക്ക് ഈ ബിടെക്, എംബിഎ ബിരുദധാരി നടന്ന് കയറിയത്. പുതിയ ഒരു മേഖലയിലേക്ക് കടന്ന് വരുമ്പോള്‍ പല പ്രതിസന്ധികളും നേരിടേണ്ടി വരും. ഒരു പരിധി വരെ അബ്ബാസ് എന്ന യുവസംരംഭകന് അത്തരം വെല്ലുവിളികളോ പ്രതിസന്ധികളോ നേരിടേണ്ടി വന്നിട്ടില്ല. ഒരുപക്ഷെ കുടുംബപരമായി സഹോദരങ്ങളായ ഹകീം അദ്ധറ, ഇക്ബാൽ ആലി എന്നിവർ തുടക്കമിട്ട ആലി അദ്ധ റ ഗ്രൂപ്പിന്റെ വസ്ത്രനിര്‍മ്മാണ മേഖലയിലെ ബിസിനസും വിപണിയും കണ്ട് വളര്‍ന്നത് കൊണ്ടാവണം.
ഒരു പതിറ്റാണ്ട് കാലമായി വസ്ത്ര നിര്‍മ്മാണ കയറ്റുമതി രംഗത്ത് സജീവസാന്നിധ്യമായിരുന്ന ആലി അദ്ധറ അപ്പാരൽസ് എന്ന കുടുംബ ബിസിനസില്‍ പങ്കാളിയായി നിന്ന് കൊണ്ടാണ് ഇംഗ്ലീഷ് കളേഴ്സ് എന്ന ബ്രാൻഡിന് രൂപം കൊടുത്തതത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് കളേഴ്സ് ഉത്പന്നങ്ങൾ സൗത്ത് ഇന്ത്യയിൽ നിരവധി പ്രമുഖ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്. കൂടാതെ ഒരു വര്‍ഷം കൊണ്ട് തന്നെ ബാംഗ്ലൂർ ബഹ്റൈൻ പിന്നെ കേരളത്തിലെ പ്രമുഖ നഗരങ്ങളിലുമായി 10 എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകൾ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്.
വാല്യൂ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ഇംഗ്ലീഷ് കളേഴ്സ് ഷർട്ടുകളും ടീഷർട്ടുകളും യുവാക്കളുടെ ഹരം ആണ്. സെലിബ്രിറ്റികളടക്കമുള്ള വല്യ ഒരു കസ്റ്റമർ ബേസുണ്ട് ഇപ്പോൾ ഇംഗ്ലീഷ് കളേഴ്സിന്.
ഞൊടിയിടയിലാണ് വസ്ത്രമേഖലയിലെ ഫാഷന്‍ സങ്കല്പങ്ങള് മാറുന്നത്. അതുകൊണ്ട് തന്നെ വസത്രവ്യാപാര മേഖലകളിൽ ഇതിന്റെ പ്രതിഫലനം കാണാറുമുണ്ട്.
കണ്ട് മടുത്ത ഡിസൈനുകളില്‍ നിന്നും വ്യത്യസ്തമായി വേറിട്ട് രീതിയില്‍ എന്ത് ധരിക്കാം എന്നാണ് എല്ലാവരുടേയും ചിന്ത. ഒരു വ്യക്തിയെ വ്യത്യസ്തനാക്കാനും കാഴ്ചക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ പ്രാധാന പങ്ക് വഹിക്കാനും വസ്ത്രങ്ങള്‍ക്ക് കഴിയും. വേറിട്ട സങ്കല്പങ്ങള് ഏറ്റവും മികച്ച വിലയിൽ ഒരുക്കുന്നതിലാണ് ഇംഗ്ലീഷ്കളേഴ്സ് ബ്രാന്‍ഡ് ശ്രദ്ധ ചെലുത്തുന്നത്. ഓരോ മാസവും നൂറു കണക്കിന് പുതിയ ഡിസൈനുകൾ ബ്രാൻഡ് അവതരിപ്പിക്കുന്നു.. അബ്ദുൽ വഹാബ് നേതൃത്വം നൽകുന്ന മാനുഫാക്ചട്യൂറിങ് വിങ്ങിൽ ഏഴു ഡിസൈനർമാരും നൂറ്റി ഇരുപതു ടൈലഴ്സിന്റെയും പ്രവർത്തന ഫലമായി ഏറ്റവും വേഗത്തിൽ പുതിയ ഡിസൈനുകൾ സ്റ്റോറുകളിൽ എത്തിക്കുന്നു..
ഓഫ്ലൈന് സ്റ്റോറിന് പുറമേ ഓണ്‍ലൈന്‍ സേവനങ്ങളും ഇംഗ്ലീഷ് കളേഴ്സ് നല്‍കുന്നുണ്ട്. കൂടാതെ കസ്റ്റമേഴ്സിന്റെ ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും വിലകൊടുത്ത് കൊണ്ടാണ് മുന്നോട്ട് പോകുന്നത്. തന്റെ പാഷനായ ഫാഷന്‍ ലോകത്ത് ഇനിയും വ്യത്യസ്തത കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്ന ഒരു യുവ സംരംഭകന്. തന്റെ ഇഷ്ടവും അതിനോടൊപ്പം തന്നെ കഠിനാധ്വാനവും കൂടിയാണ് ഇംഗ്ലീഷ് കളേഴ്സ് വേഗത്തില്‍ ജനപ്രീതി നേടിയെടുത്തത്. വരും നാളുകളില്‍ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി ഫ്രാൻഞ്ചൈസി മോഡലിൽ 20 ഓളം ഔട്ട്ലെറ്റുകൾ തുടങ്ങാനാണ് അബ്ബാസിന്റെ അടുത്ത ലക്ഷ്യം.