ബാങ്കുകള്‍ അവധിയില്‍; എടിഎമ്മുകള്‍ കാലിയാകാതിരിക്കാൻ നടപടി

0
139

തിരുവനന്തപുരം: ഈ ആഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുക രണ്ട് ദിവസം മാത്രമായിരിക്കും. ഓണമടക്കമുള്ള അവധി ദിനങ്ങള്‍ ഈ ആഴ്ചയായതിനാലാണ്. ബാങ്കുകള്‍ അവധിയിലാവുമ്പോള്‍ ജനങ്ങള്‍ ആശ്രയിക്കുന്നത് എടിഎമ്മുകളെയാണ്. ഇത് എടിഎമ്മുകളില്‍ പണക്ഷാമം നേരിടാനുള്ള സാധ്യത കൂടുതലാണ്.

ശനിയാഴ്ച തന്നെ പലയിടത്തും എടിഎമ്മുകളില്‍ പണം ലഭിക്കാതായി. രണ്ടു പ്രവൃത്തി ദിവസങ്ങളില്‍ ഏജന്‍സികളും ബാങ്കുകളും എടിഎമ്മുകളില്‍ പണം നിറയ്ക്കും. കൂടാതെ അവധി ദിവസങ്ങളാണെങ്കിലും ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് എസ്ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

എല്ലാ ബാങ്കുകളും സമാനനടപടികള്‍ എടുത്താല്‍പ്പോലും ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രതിസന്ധി ഉണ്ടായേക്കുമെന്ന സൂചനയാണ് വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ നല്‍കുന്നത്. കൂടുതല്‍ പണം രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിറച്ചാല്‍ ചെറിയ നോട്ടുകള്‍ കി്ടടാതാകും

ഉത്രാടം, തിരുവോണം, ചതയം, രണ്ടാം ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ബാങ്ക് പ്രവര്‍ത്തിക്കില്ല. ഇന്ന് മുഹ്റം ആണെങ്കിലും ബാങ്ക് അവധിയില്ല. അവിട്ടത്തിനും ബാങ്ക് പ്രവര്‍ത്തിക്കും.