ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി യുഎഇ

0
484

അബുദാബി:ചരിത്ത്രതിലെ ഏറ്റവും വലിയ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി യുഎഇ. 2020 ലാണ് 61.55 ബില്യന്‍ ദിര്‍ഹത്തിന്റെ ബജറ്റ് യുഎഇ അവതരിപ്പിക്കാനൊരുങ്ങുന്നത്. 2020ല്‍ യുഎഇയുടെ ഫെഡറല്‍ ബജറ്റ് തുകയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടാകും. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയുടെ ബജറ്റിന് അബുദാബിയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് കമ്മിറ്റി യോഗം ബജറ്റിന് അംഗീകാരം നല്‍കി.

ഈ വർഷം അവതരിപ്പിച്ച ബജറ്റായിരുന്നു യുഎഇയുടെ ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റ്. അടുത്ത വര്‍ഷം ഇതില്‍ രണ്ട് ശതമാനത്തിന്റെകൂടി വര്‍ദ്ധനവുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബജറ്റ് തുകയുടെ 42.3 ശതമാനവും സാമൂഹിക വികസന പദ്ധതികള്‍ക്കായാണ് നീക്കിവെച്ചിരുന്നത്. വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ നവീകരണത്തിന് 17 ശതമാനവും ആരോഗ്യ മേഖലയ്ക്ക് 7.3 ശതമാനവും തുക നീക്കിവെച്ചിരുന്നു.

2020ല്‍ രണ്ട് ശതമാനം വര്‍ദ്ധനവോടെ 61.55 ബില്യന്‍ ദിര്‍ഹത്തിന്റെ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ യുഇഎയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയുടെ ബജറ്റായി അത് മാറും.