കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെ സര്‍ക്കാരിന്റെ പ്രതീക്ഷ പ്രവാസികളിലാണ്. കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് കേരള ബാങ്ക് രൂപികരണം. വിവിധ പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രവാസികളില്‍ നിന്ന് പ്രതിവര്‍ഷം വന്നുചേരുന്നത് വന്‍തുകയാണ്. കേരളത്തിന്റെയും പ്രവാസികളുടേയും ക്ഷേമത്തിന് ബാങ്ക് ഏറെ ഉപകാരം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
കേരളത്തിലെ പ്രധാന പൊതുമേഖല ബാങ്കുകളിലായി പ്രവാസികളുടെ ലക്ഷങ്ങളാണുള്ളത്. എന്നാല്‍ ബാങ്കുകളില്‍ വന്നുചേര്‍ന്ന തുകയുടെ മേന്മ വേണ്ട അളവില്‍ കേരളത്തിനോ പ്രവാസികള്‍ക്കോ ലഭിക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ തന്നെയുണ്ട്.
സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിക്കുക. ഇത് സംബന്ധിച്ച് 13 ജില്ലാ ബാങ്കുകളും പ്രമേയം പാസാക്കിയിരുന്നു.
കേരള ബാങ്ക് രൂപവത്കരണം അന്തിമ ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. പ്രവാസികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വായ്പ നല്‍കുന്നതിലും മറ്റും പൊതുമേഖലാ ബാങ്കുകള്‍ നിഷേധാത്മക നിലപാട് തുടരുന്നതും കേരള ബാങ്കിന് ഗുണം ചെയ്യും.