ഫെഡറല്‍ ബാങ്കിന് റെക്കോര്‍ഡ് നേട്ടം; അറ്റദായം വര്‍ധിച്ച് 416 കോടി രൂപയിലെത്തി

0
84

ഫെഡറല്‍ ബാങ്കിന്റെ അറ്റദായം 56.63% വര്‍ധിച്ച് 416.70 കോടി രൂപയിലെത്തി. സെപ്റ്റംബര്‍ 30ന് അവസാനിച്ച ത്രൈമാസ്തതിലാണ് ഇത്രയും വര്‍ധനവ് രേഖപ്പെടുത്തിയത്. ബാങ്ക് കൈവരിച്ച എക്കാലത്തെയും ഉയര്‍ന്ന അറ്റദായമാണിത്. 718.80 കോടി രൂപയാണ് ബാഹ്കിന്റെ പ്രവര്‍ത്തന ലാഭം. ബാങ്കിന്റെ ആകെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലെ 3087.81 കോടി രൂപയെ അപേക്ഷിച്ച് 19.02% വര്‍ധിച്ച് 3675.15 കോടി രൂപയിലെത്തി.

ബാങ്കിന്റെ ആകെ ബിസിനസ് 16.57 ശതമാനം വളര്ച്ചയോടെ 255439.74 കോടി രൂപയിലെത്തിയതായും 2019 സെപ്റ്റംബര് 30-ലെ കണക്കുകള് ചൂണ്ടിക്കാട്ടുന്നു. ആകെ വായ്പകള് 15 ശതമാനം വളര്ച്ചയോടെ 115893.21 കോടി രൂപയിലെത്തിയപ്പോള് ആകെ നിക്ഷേപങ്ങള് 18 ശതമാനം വളര്ച്ചയോടെ 139546.52 കോടി രൂപയിലും എത്തി. ബാങ്കിന്റെ എന് ആര് ഇ നിക്ഷേപങ്ങളില് 12.62 ശതമാനവും കറണ്ട് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ട് വിഭാഗത്തില് 11.57 ശതമാനവും വളര്ച്ച കൈവരിക്കാനായി.

ആകെ വായ്പകളുടെ 3.07 ശതമാനമെന്ന നിലയില് 3612.11 കോടി രൂപയാണ് ആകെ നിഷ്‌ക്രിയ ആസ്തികള്. അറ്റ നിഷ്‌ക്രിയ ആസ്തികളാകട്ടെ 1.59 ശതമാനമെന്ന നിലയില് 1843.64 കോടി രൂപയാണ്.