ടെലികോം വിപണിയില്‍ ജിയോയ്ക്ക് ലാഭം 990 കോടി

0
61

ടെലികോം മേഖലയില്‍ അതിവേഗം വളരുന്ന 4ജി നെറ്റുവര്‍ക്കായ റിലയന്‍സ് ജിയോ സെപ്റ്റംബര്‍ പാദത്തില്‍ 990 കോടി രൂപയുടെ അറ്റദായം നേടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 45.3% വളര്‍ച്ചയാണുണ്ടായത്. 33.7% വര്‍ധിച്ച് 12,354 കോടി രൂപയായി.

ജിയോ ഇന്ത്യയുടെ ഡിജിറ്റല്‍ കവാടമാണെന്ന് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ഒരു വരിക്കാരനില്‍നിന്ന് ഒരു മാസത്തെ ശരാശരി വരുമാനം 120 രൂപയാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ വോയ്‌സ്, ഡേറ്റ ട്രാഫിക്കില്‍ മൂന്ന് മടങ്ങ് വര്‍ധനവ് ജിയോയ്ക്ക് ഉണ്ടായിട്ടുണ്ടെന്നും കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത് മികച്ച 4ജി സാന്നിധ്യവും താരിഫുകളുമാണെന്ന് ജിയോ വക്താവ് പറഞ്ഞു. കൂടാതെ മൊബൈല്‍ ഫോണുകളില്‍ 4ജി കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നതിനു പുറമേ ഹോം ബ്രോഡ്ബാന്‍ഡ്, എന്റര്‍പ്രൈസ് സേവനങ്ങള്‍, ചെറുകിട, ഇടത്തരം ബിസിനസുകള്‍, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) എന്നിവയിലുടനീളം ജിയോ സേവനങ്ങള്‍ വിപുലീകരിക്കുന്നു. റിലയന്‍സ് ഗ്രൂപ്പിനുള്ളില്‍ ശക്തമായ ടാലന്റ് പൂള്‍ വികസിപ്പിച്ചെടുത്ത ബ്ലോക്ക്‌ചെയിന്‍, എഡ്ജ് കംപ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നി സേവനങ്ങള്‍ ഇന്ത്യയിലെ സാമ്പത്തിക മേഖലയെ മാറ്റിമറിക്കുമെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.