സാധരണയായി കണ്ടുവരുന്ന ചികിത്സാ രീതിയില്‍ നിന്ന് വ്യത്യസ്തമായി ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകും വിധത്തിലുള്ള ഒരു ആയുര്‍വേദ സംരംഭവുമായി ഡോക്ടര്‍മാരായ ദമ്പതികള്‍. ആയുർവേദത്തിൽ പത്ത് വര്‍ഷത്തെ പരിചയ സമ്പന്നത കൈമുതലാക്കിയ ഡോ. ആശ കിരണും ഇതേ മേഖലയില്‍ എട്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള മാനസ ഭട്ടുമാണ് ഈ സംരംഭത്തിന് പിന്നില്‍.
ആയുര്‍വേദ ചികിത്സ ആളുകള്‍ തിരഞ്ഞെടുക്കാറുണ്ടെങ്കിലും ഫലം വളരെ പതിയെ കിട്ടുള്ളൂ എന്നൊരു ചൊല്ലുണ്ട്. ആ ചൊല്ലിനെ മാറ്റി മറിച്ചുകൊണ്ടുള്ള സംരംഭമാണ് ഇവരുടേത്. 2014ലാണ് തല്‍ക്ഷണ എന്ന പേരില്‍ ബാംഗ്ലൂരില്‍ ആയുര്‍വേദ ആശുപത്രിക്ക് തുടക്കം കുറിക്കുന്നത്. ഈ സംരംഭത്തിന്റെ പേരില്‍ തന്നെ അവിടുത്തെ പ്രത്യേകതയുണ്ട്. കാരണം ആ പേരിനെ പോലെ തന്നെയാണ് ഇവിടുയത്തെ ചികിത്സ രീതികളില്‍ നിന്ന് കിട്ടുന്ന ഫലവും. അവിടെ എത്തുന്ന രോഗികളുടെ രോഗം പെട്ടെന്ന് തന്നെ മാറാറുണ്ട്.
തൽക്ഷണയിൽ എത്തുന്ന രോഗികൾക്ക് പെട്ടെന്ന് രോഗം മാറുന്നതിന് കാരണം ഇവിടുത്തെ ചികിത്സ രീതിയും മരുന്നുകളുമാണ്. രോഗി പറയുന്ന അസുഖം തന്നെയാണോ ഉള്ളത് എന്ന് ഉറപ്പു വരുത്തിയിട്ട് മാത്രമേ മരുന്നുകൾ നൽകാറുള്ളൂ. നാഡി പിടിച്ച നോക്കിയാണ് രോഗിയുടെ രോഗം എന്താണെന്ന് മനസിലാക്കുന്നത്. കൃത്യമായ പരിശോധനയ്ക്കു ശേഷം മാത്രമാണ് മരുന്നുകൾ നൽകാറുള്ളത്. ഇതിന് വേണ്ടി പരിചയസമ്പന്നാരായ മൂന്ന് ഡോക്ടര്‍മാരാണ് തല്ക്ഷണയിലുള്ളത്.
തല്ക്ഷണയിലെ മരുന്നുകൾക്കും പ്രത്യകതയുണ്ട്. രോഗിക്ക് നല്കുന്ന മരുന്ന് തല്ക്ഷണയിൽ തന്നെ തയ്യാറാക്കുന്നതാണ്. ആശുപത്രിയോട് ചേര്‍ന്ന് തന്നെ കര്‍ണ്ണാടക സര്‍ക്കാരിന്റെ അംഗീകാരത്തോടെ റെസ്റ്റോറന്റ് മോഡല്‍ ഫാര്‍മസി ഫാക്ടറിയാണ് തല്ക്ഷണയുടേത്. റെസ്റ്റോറന്റ് മോഡല്‍ എന്നാൽ മരുന്നുകൾക്ക് കാലതാമസം ഉണ്ടാകില്ല. പുത്തൻ മരുന്നുകളാണ് രോഗികൾക്ക് ലഭിക്കുന്നത്. രോഗിയുടെ രോഗം എന്താണെന്ന് അറിഞ്ഞ ശേഷം മാത്രമാണ് മരുന്നുകൾ തയ്യാറാക്കുന്നത്. കാലതാമസം ഇല്ലാത്ത മരുന്നുകൾ ആയതുകൊണ്ട് തന്നെ പെട്ടെന്ന് രോഗത്തിൽ നിന്ന് വിമുക്തി നേടാൻ കഴിയും എന്നതാണ് പ്രത്യേകത. 15 ദിവസത്തിനുള്ളില്‍ അല്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ രോഗം മാറുമെന്ന് ഉറപ്പ് ഡോക്ടർമാർ നൽകുന്നുണ്ട്.
തൈറോയ്ഡ്, വന്ധ്യതാ,പ്രേമേഹം, അമിത വണ്ണം, പിസിഒഡി, സന്ധി വാതം ഉറക്കക്കുറവ്, മൈഗ്രൈൻ, ഇടുപ്പ് വേദന, ഡിസ്ക് വേദന , ജനിത രോഗങ്ങൾ, ക്യാന്സറിനോടനുബന്ധിച്ച പ്രശ്നങ്ങൾ കൂടാതെ സുഖ ചികിത്സയും തൽക്ഷണയിൽ നൽകാറുണ്ട്. നിരവധി രോഗികൾക്കാണ് ഇവിടുത്തെ ചികിത്സ ഉപകാരപ്പെട്ടത്. ഡ്രഗ് മാനുഫാക്റ്ററിങ്ങിന്റെ ലൈസെൻസോടു കൂടിയാണ് തൽക്ഷണയുടെ റെസ്റ്ററന്റ് ഫർമസി ഫാക്ടറി പ്രവർത്തിക്കുന്നത്.
ആശുപത്രിയിൽ 20 പേർക്ക് താമസിച്ച ചികിത്സ തേടാനുള്ള സൗകര്യവും ഉണ്ട്. ഇതോടപ്പം തന്നെ പഞ്ചകർമ്മ ചികിത്സയും ഉണ്ട്, ഉഴിച്ചിലും മറ്റുമുള്ള എണ്ണകൾ എല്ലാം തന്നെ ഫ്രഷ് ആയിരിക്കും.
തൽക്ഷണയിലെ കാലതാമസം വരാത്ത മരുന്നുകൾ മറ്റു ആയുർവേദ മേഖയിലുള്ള ഫാർമസിയിൽ നൽകുന്നുണ്ട്. ആവശ്യമുളളവർ തൽക്ഷണയുടെ ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകും.
ഫോണ്‍ നമ്പർ: 8722034900