90കളിലെ റോള കോള മിഠായി 10 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിപണിയിലേക്ക്. 90 കളിലെ കുട്ടികളുടെ പ്രിയതാരം. നാരങ്ങാമിഠായി, പല്ലൊട്ടി, പുളിമിഠായി, ജല്ലിമിഠായി ജീരക മിഠായി ഇതിനോടോപ്പം വിദേശിയായി കുട്ടികളുടെ മുന്നില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു പാര്‍ലെയുടെ റോള കോള.
10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം അവസാനിപ്പിച്ച റോള കോള തിരികെ എത്തിക്കുന്നുവെന്ന് പാര്‍ലെ പോഡക്ടസിന്റെ ട്വിറ്റര്‍ അക്കണ്ടിലൂടെയാണ് വ്യക്തമാക്കിയത്.
റോള കോളയുടെ തിരിച്ചുവരവിന്റെ തുടക്കം മലയാളിയായ സി്ദ്ദാര്‍ഥ സായി ഗോപിനാഥിന്റെ ട്വീറ്റില്‍ നിന്നായിരുന്നു. ഫെബ്രുവരിയില്‍ പാര്‍ലെയെ ടാഗ് ചെയ്ത് ട്വീറ്റാണ് റോള കോള മിഠായികള്‍ വീണ്ടും വിപണിയില്‍ എത്തിക്കാന്‍ തീരുമാനിച്ചത്.
സിദ്ദര്‍ഥിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു:
Dear PARLE. Bring this back pic.twitter.com/Oo792U3EJM
— Sid (@ssaig) 13 February 2019
റോള കോള മിഠായികള്‍ തിരിച്ച് വിപണിയില്‍ എത്തിക്കാന്‍ എത്ര ട്വീറ്റുകള്‍ വേണമെന്നായിരുന്നു സിദ്ദാര്‍ഥ് ചോദിച്ചത്. നിരവധി പേരാണ് ഈ ട്വീറ്റ് വീണ്ടും റീ ട്വീറ്റ് ചെയ്ത് രംഗത്ത് വന്നത്. സംഗതി സീരിയസായപ്പോള്‍ പാര്‍ലെ സിദ്ദാര്‍ഥിന്റെ ട്വീറ്റിന് മറുപടി നല്‍കി.
റോള കോള മിഠായികള്‍ വീണ്ടും വിപണിയിലെത്തണമെങ്കില്‍ #BringBackRolaCola എന്ന ഹാഷ്ടാഗിന് 10k റീട്വീറ്റ് കിട്ടണം എന്ന് മറുപടി നല്‍കി. പിന്നീട് 10k മുകളില്‍ റീട്വീറ്റ് ലഭിച്ചതോടെ റോള കോള വിപണിയിലെത്തിക്കുമെന്നു പാര്‍ലെ വ്യക്തമാക്കുകയായിരുന്നു.