സമൂഹമാധ്യമങ്ങളെ നിയമനിര്‍മ്മാണത്തിലൂടെ നിയന്ത്രിക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഫേസ്ബുക്ക് നല്‍കിയ ഹര്‍ജിയില്‍ ഇന്നലെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ത്യവാങ് മൂലം സുപ്രീംകോടതിയില്‍ നല്‍കിയത്. സത്യവാങ്മുലത്തിൻ്റെ ഉള്ളടക്കത്തില്‍ രാജ്യത്ത് സമൂഹമാധ്യമങ്ങളെ നിയമം മൂലം നിയന്ത്രിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചിലസമയങ്ങളില്‍ സുതാര്യമല്ലാത്ത തെറ്റിധരിപ്പിക്കുന്ന സന്ദേശങ്ങള്‍ ജനങ്ങളിലെത്തിച്ച് പലതടസങ്ങളും വരുത്തുന്നുണ്ട്. മൂന്ന് മാസത്തനുള്ളില്‍ സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ട് വരും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമത്തിലെ പ്രധാന വ്യവ്സ്ഥയെന്നത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതുമായ വിവരങ്ങളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്വം അക്കൗണ്ട് ഉടമയില്‍ നിക്ഷിപ്തമാക്കുന്നതായിരിക്കും. പുതിയ നിയമത്തില്‍ വ്യാജമോ തെറ്റായതോ ആയ വാര്‍ത്ത പ്രചരിപ്പിക്കുന്ന പ്രവണതക്ക് ശിക്ഷ ലഭിക്കും. നിര്‍ദിഷ്ഠ നിയമത്തില്‍ ശിക്ഷയായി രാജ്യത്തിന്റെ വികസനം, അഖണ്ഡത, സുരക്ഷ എന്നിവക്ക് പ്രതികൂലമാകുന്ന പ്രചാരണങ്ങള്‍ക്ക് തടവ് ശിക്ഷയും പിഴയും ഏര്‍പ്പെടുത്തും
വ്യക്തികളുടെ സ്വാതന്ത്ര്യം,രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ മുതലായവക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സോഷ്യല്‍ മീഡിയ വെല്ലുവിളികളെ നിയന്ത്രിക്കും. ബജറ്റ് സമ്മേളനത്തില്‍ പാസാക്കുന്ന വിധത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.