1.30 കോടി രൂപ വിലയുള്ള ഭീമൻ കുക്കർ!

0
22

ഒരു കുക്കറിന് 1.30 കോടി രൂപ ഒക്കെ ആവുമോ? സംശയം ഉണ്ടല്ലേ… എന്നാൽ സംശയം വേണ്ട. തൃപ്പൂണിത്തറ അക്ഷയ കേറ്ററിങിലാണ് 1.30 കോടി രൂപ കുക്കർ തയ്യാറാക്കിയിരിക്കുകയാണ്. അതും 5000 പേർക്കുള്ള സദ്യ 75 മിനിറ്റിൽ റെഡി. 4 വർഷം മുൻപാണ് 2,500 പേർക്കുള്ള ചോറ് തയാറാക്കാൻ കഴിയുന്ന കുക്കർ കൃഷ്ണ അയ്യർ വികസിപ്പിച്ചത്. 2 കുക്കർ ഇവിടെയുണ്ട്. കുക്കറിന് മൂന്നര അടി ഉയരവും 4 അടി വ്യാസവുമുണ്ട്. തൃപ്പൂണിത്തുറ അക്ഷയ കേറ്ററിങ് ഉടമ കൃഷ്ണ അയ്യരാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. ഒന്നര ലക്ഷം പേർക്കുള്ള മാങ്ങാ കറിക്ക് മാങ്ങ അരിയണം എന്നു പറഞ്ഞാൽ ദേ 20 മിനിറ്റിൽ റെഡി എന്ന് പറയും. മെഷീൻ കുക്കിങ്ങിൽ നവീന മാറ്റം കൊണ്ടു വരികയാണ് കൃഷ്ണ അയ്യർ എന്ന തൃപ്പൂണിത്തുറക്കാരുടെ ‘അക്ഷയ സ്വാമി’.

ചെറിയ കുക്കറുകളിൽ ചോറു തയാറാക്കുമ്പോൾ ഉണ്ടാകുന്ന സമയ നഷ്ടവും കൂടാതെ ഇടക്ക് ഇവ പണി മുടക്കുന്നതും കാരണമാണ് വലിയ കുക്കർ എന്ന ആശയത്തിനു പിന്നിലേക്ക് പോയത്. അങ്ങനെയാണ് സുഹൃത്തായ തിരുവാങ്കുളം മാമലയിലെ നന്ദകുമാറിനോട് ആശയങ്ങൾ പറഞ്ഞു നൽകിയതോടെ കൃഷ്ണ അയ്യർക്ക് ആവശ്യമായ പ്രഷർ കുക്കർ തയാറായത്. അരി കഴുകാനും പ്രത്യേകം മെഷീനുണ്ട്. രണ്ടര ചാക്ക് അരി പൊട്ടിച്ചു ഈ മെഷീനിൽ ഇട്ടാൽ മതി. കഴുകിയ അരി നേരെ ഭീമൻ പ്രഷർ കുക്കറിലേക്ക്. ആവശ്യമുള്ള വെള്ളം തനിയെ നിറയും. അൽപനേരത്തിനു ശേഷം ചോറു നേരെ കുട്ടകളിലേക്ക്. ഇതിനിടെ കഞ്ഞി വെള്ളം കളയാൻ പ്രത്യേകം വാൽവും കുക്കറിൽ ഘടിപ്പിച്ചിട്ടുണ്ട്. എല്ലാ തരത്തിലുള്ള പച്ചക്കറികളും മെഷീനിലാണ് അരിയുന്നത്. കൈ ഉപയോഗിക്കാതെ തേങ്ങ ചിരകാൻ കഴിയുന്ന മെഷീൻ കണ്ടു പിടിക്കാനുള്ള തയാറെടുപ്പിലാണ് കൃഷ്ണ അയ്യർ ഇപ്പോൾ. ഭീമൻ കുക്കർ കാണുമ്പോൾ പലരും അദ്ഭുതപ്പെടും. വില കേൾക്കുമ്പോൾ അവർ വീണ്ടും ഞെട്ടും ചോറുണ്ടാക്കുന്ന 2 കുക്കറിനു വില 1.30 കോടി രൂപയാണ് വിലയെന്ന് പറയുകയാണ് കൃഷ്ണ അയ്യർ.