ആനന്ത്-രാധിക വിവാഹം: കോടീശ്വരനായ മുകേഷ് അംബാനി ഇന്ത്യക്കാർ ചെയ്യുന്നതുപോലെ തൻ്റെ ആസ്തിയുടെ അത്രയും ചെലവഴിക്കുന്നില്ല

0
16

മകൻ്റെ വിവാഹത്തോടനുബന്ധിച്ച് വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് മുകേഷ് അംബാനി. ജൂലൈ 12- 14 വരെയാണ് വിവാഹം ചടങ്ങുകൾ നടക്കുന്നത്. ഏകദേശം ആറുമാസത്തോളമായി ഈ വിവാഹത്തിലാണ് ലോകത്തിന്റെ മൊത്തം കണ്ണ്. രണ്ടു പ്രീ- വെഡ്ഡിംഗ് പാർട്ടികളിലായി ലോകത്തെ മൊത്തം ഞെട്ടിച്ചിരിക്കുകയാണ് ആനന്ദ്- രാധിക വിവാഹഘോഷങ്ങൾ. മകൻ്റെ വിവാഹത്തിനായി കോടികൾ മുടക്കുന്ന പിതാവായാണ് മുകേഷ് അംബാനിയെ ലോകം കാണുന്നത്. എന്നാൽ സത്യത്തിൽ ഏഷ്യയിലെ ഏറ്റവും ധനികനായ മനുഷ്യൻ, യഥാർത്ഥത്തിൽ ഒരു ഇന്ത്യക്കാരൻ തന്റെ മക്കളുടെ വിവാഹത്തിന് ചെലവഴിക്കുന്ന അത്രയും ചെലവഴിക്കുന്നില്ലെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എൻസി ഫിനാൻഷ്യൽ അഡൈ്വസറി സർവീസസ് സ്ഥാപകൻ നിതിൻ ചൗധരിയുടെ പറയുന്നത്, അംബാനി കുടുംബം തങ്ങളുടെ ആസ്തിയുടെ 0.5 ശതമാനം മാത്രമാണ് അനന്ദ് അംബാനി- രാധിക മർ്ച്ചന്റ് വിവാഹത്തിനായി ചെലവഴിക്കുന്നത്.

രാജ്യത്തെ 50 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ആസ്തിയുള്ള രക്ഷിതാക്കൾ, സാധാരണ അവരുടെ കുട്ടിയുടെ വിവാഹത്തിന് 10- 15 ലക്ഷം രൂപ ചെലവഴിക്കുന്നുവെന്നാണ് റിപ്പോർട്ട്. 10 കോടി രൂപ വരെ ആസ്തിയുള്ള ഒരാളുടെ ഇതേ ആവശ്യത്തിനുള്ള ചെലവ് 1.5 കോടി വരെയാകാം. അതായത് ഇന്ത്യയിലെ ഒരു സാധാരണക്കാരൻ മക്കളുടെ വിവാഹത്തിന് തന്റെ ആസ്തിയുടെ 5- 15 ശതമാനം വരെ ചെലവഴിക്കുന്നു. ഇവിടെ അംബാനിയുടെ ചെലവാക്കൽ 0.5 ശതമാനം മാത്രമാണ്. രാജ്യാന്തര സെലിബ്രിറ്റികളും, ബിസിനസുകാര്യം ഇന്ത്യയിൽ എത്തുന്ന ഇവന്റിന് ഏകദേശം 5,000 കോടി രൂപ (0.6 ബില്യൺ ഡോളർ) ചെലവ് പ്രതീക്ഷിക്കുന്നു. 123.2 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനിയെ സംബന്ധിച്ച് ഈ ചെലവ് കടലിലെ ഒരു തുള്ളി വെള്ളം മാത്രമാണ്. അംബാനി ദിവസവും 3 കോടി രൂപ വീതം ചെലവഴിച്ചാൽ പോലും അദ്ദേഹത്തിന്റെ സമ്പത്ത് ഇല്ലാതാകാൻ ദശാബ്ദങ്ങൾ വേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.