വൻ സാമ്പത്തിക കെണിയിലേക്ക് വീണ് അനിൽ അംബാനി, നിയമ നടപടിക്കൊരുങ്ങി ചൈനീസ് ബാങ്കുകൾ

0
256

തകോടിശ്വരനായ അനിൽ അംബാനി വൻ സാമ്പത്തിക കെണിയിൽ. ചൈ​​​​നീ​​​​സ് സ​​​​ര്‍​​​​ക്കാ​​​​രി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ചൈ​​​​ന ഡ​​​​വ​​​​ല​​​​പ്പ്മെ​​​​ന്‍റ് ബാ​​​​ങ്കി​​​​ന് 9,860 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണ് റി​​​​ല​​​​യ​​​​ന്‍​​​​സ് ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ന്‍​​​​സ് ന​​​​ല്‍​​​​കാ​​​​നു​​​​ള്ള​​​​ത്.​​ എ​​​​ക്സിം​ ബാ​​​​ങ്കി​​​​ന് 3,360 കോ​​​​ടി​​​​യാ​​​​ണ് കി​​​ട്ടാ​​​ക്ക​​​ടം. ഇ​​​​ന്‍​​​​ഡ​​​​സ്ട്രി​​​​യ​​​​ന്‍ ആ​​​​ന്‍​​​​ഡ് കൊ​​​​മേ​​​​ഴ്സ്യ​​​​ല്‍ ബാ​​​​ങ്ക് ഓ​​​​ഫ് ചൈ​​​​ന​​യ്ക്ക് 1,554 കോ​​​​ടി​​​​യാ​​​​ണ് കി​​ട്ടാ​​നു​​ള്ള​​ത്.

തങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയ അനില്‍ അംബാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈനയിലെ ബാങ്കുകള്‍ നിയമ നടപടികളിലേക്ക്. മൊത്തം 210 കോടി ഡോളറാണ് [ഏകദേശം 14,000 കോടി രൂപ] പലിശയടക്കം വിവിധ ചൈനീസ് ബാങ്കുകള്‍ക്ക് കമ്പനി നല്‍കാനുള്ളത്..

അ​​​​തേ​​​​സ​​​​മ​​​​യം, ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​സ്തി​​​​ക​​​​ള്‍ വി​​​​റ്റ് ക​​​​ടം തീ​​​​ര്‍​​​​ക്കാ​​​​നു​​​​ള്ള റി​​​​ല​​​​യ​​​​ന്‍​​​​സ് ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ന്‍​​​​സി​​​​ന്‍റെ​​​​യും അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ​​​​യും ശ്ര​​​​മ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്.​

നേ​​​​ര​​​​ത്തെ, റി​​​​ല​​​​യ​​​​ന്‍​​​​സ് ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ന്‍റെ ആ​​​​സ്തി​​​​ക​​​​ള്‍ 17,300 കോ​​​​ടി രൂ​​​​പ​​​​യ്ക്കുസ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ന്‍ മു​​​​കേ​​​​ഷ് അം​​​​ബാ​​​​നി​​​​യു​​​​ടെ റി​​​​ല​​​​യ​​​​ന്‍​​​​സ് ജി​​​​യോ സ​​​​ന്ന​​​​ദ്ധ​​​​ത അ​​​​റി​​​​യി​​​​ച്ചെ​​​​ങ്കി​​​​ലും ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളി​​​​ലെ ത​​​​ട​​​​സം മൂ​​​​ലം ഇ​​​​ട​​​​പാ​​​​ട് ന​​​​ട​​​​ന്നി​​​​ല്ല.

എ​​​​ന്നാ​​​​ല്‍, 80 മി​​​​ല്യ​​​​ണ്‍ യു​​​​എ​​​​സ് ഡോ​​​​ള​​​​ര്‍ അ​​​​ട​​​​ച്ച്‌ അ​​​​നി​​​​ല്‍ അം​​​​ബാ​​​​നി​​​​യു​​​​ടെ അ​​​​റ​​​​സ്റ്റ് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ന്‍ മു​​​​കേ​​​​ഷി​​​​നാ​​​​യി. ചൈ​​​​നീ​​​​സ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​​​​ക്കു പു​​​​റ​​​​മേ റ​​​​ഷ്യ​​​​യി​​​​ലെ ഇ​​​​ന്‍​​​​വ​​​​സ്റ്റ്മെ​​​​ന്‍റ് ബാ​​​​ങ്ക്, സ്റ്റാ​​​​ന്‍​​​​ഡാ​​​​ര്‍​​​​ഡ് ചാ​​​​ര്‍​​​​ട്ടേ​​​​ഡ് ബാ​​​​ങ്ക് (ല​​​​ണ്ട​​​​ന്‍), ഡ​​​​റ്റ്ഷെ ബാ​​​​ങ്ക് (ഹോ​​​​ങ്കോം​​​​ഗ്), ഡി​​​​ബി​​​​എ​​​​സ് ബാ​​​​ങ്ക് (സിം​​​​ഗ​​​​പ്പൂ​​​​ര്‍), എ​​​​മി​​​​റേ​​​​റ്റ്സ് എ​​​​ന്‍​​​​ബി​​​​ഡി ബാ​​​​ങ്ക് (​​​​ദു​​​​ബാ​​​​യ്) തു​​​ട​​​ങ്ങി​​​യ വി​​​ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​​​ക്കും റി​​​​ല​​​​യ​​​​ന്‍​​​​സ് ക​​​​മ്യൂണി​​​​ക്കേ​​​​ഷ​​​​ന്‍​​​​സും അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും പ​​​​ണം ന​​​​ല്‍​​​​കാ​​​​നു​​​​ണ്ട്.