റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ പദവിയില്‍ നിന്ന് അനില്‍ അംബാനി രാജിവച്ചു. പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനിയുടെ ആസ്തികള്‍ വില്‍ക്കുന്ന നടപടികള്‍ തുടങ്ങാനിരിക്കെയാണ് രാജി. നാല് ഡയറക്ടര്‍മാര്‍ക്കൊപ്പമാണ് അനില്‍ അംബാനി രാജിവച്ചത്.
ഇന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നല്‍കിയ നോട്ടീസിലാണ് രാജിവച്ച കാര്യം അനില്‍ അംബാനി അറിയിച്ചത്. ഛായ വിരാനി, റിയാന കരാനി, മഞജരി കാക്കര്‍, സുരേഷ് രംഗാക്കര്‍ എന്നിവരോടൊപ്പമാണ് അനില്‍ അംബാനി രാജിവെച്ചത്
കമ്പനിയുടെ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസറും ഡയറക്ടറുമായിരുന്ന വി. മണികണ്ഠന്‍ നേരത്തെ പദവിയില്‍ നിന്നും രാജിവച്ചിരുന്നു. മേല്‍സൂചിപ്പിച്ച രാജികള്‍ കമ്പനിയ്ക്ക് വായ്പ നല്‍കിയവര്‍ക്ക് അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.