സമ്പന്നര്‍ മാത്രം താമസിക്കുന്ന വില്ലയില്‍ ഒരു ഓട്ടോ ഡ്രൈവ്രര്‍ താമസിക്കുന്നത് കണ്ടാല്‍ അതിശയം തേന്നില്ലേ. എന്നാല്‍ ഓട്ടോ ഡ്രൈവറായ സുബ്രമണിയാണ് കോടികള്‍ വിലമതിക്കുന്ന വില്ലയില്‍ താമസിക്കുന്നത്. വൈറ്റ്ഫീല്‍ഡിലെ വില്ലയിലാണ് സുബ്രമണി താമസിക്കുന്നത്. സുബ്രമണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത മാറ്റം അയല്‍ക്കാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെ ആദായ നികുതി വകുപ്പ് പരിശോധനകള്‍ ആരംഭിച്ചു. ഇവരുടെ കണക്കുപ്രകാരം 7.9 കോടിയുെട ആഭരണങ്ങളും കണ്ടുകിട്ടി. ഇതിന്പുറമെ കോടികള്‍ വിലമതിക്കുന്ന രേഖകളും ആദായ നികുതി വകുപ്പ് കണ്ടെത്തി.
എന്നാല്‍ ഇതിനെല്ലാം സുബ്രമണിക്ക് വിശദീകരണവും ഉണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വേണ്ടി ബംഗളൂരിവിലേക്ക് എത്തിയ വിദേശ വനിതയാണ് തനിക്ക് ഇത് തന്നതെന്ന് സുബ്രമണി അവകാശപ്പെട്ടു.
വിദേശ വനിത ബംഗളൂരിവിലെത്തിയപ്പോള്‍ ഇവര്‍ യാത്ര ചെയ്തിരുന്നത് സുബ്രമണിയുടെ ഓട്ടോയിലാണ്. ഇയാളുടെ സാമ്പത്തിക ബുദ്ധിമുട്ടും സത്യസന്ധതയും മനസ്സിലാക്കിയാണ് അമേരിക്കൻ വനിത ഇയാൾക്ക് വില്ല വാങ്ങി നൽകിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു . വില്ല നിര്‍മിച്ച റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.