ഗതാഗത നിയമലംഘനങ്ങളും അവക്കുള്ള പിഴയേയും സംബന്ധിച്ച് സാധാരണ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി കേരള പൊലീസിന്റെ വീഡിയോ

0
29

താഗത നിയമലംഘനങ്ങളും അവക്കുള്ള പിഴയേയും സംബന്ധിച്ച് സാധാരണ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി കേരള പൊലീസിന്റെ വീഡിയോ. സിനിമയിലെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കി ചെയ്ത വീഡിയോ ആണ് കേരള പൊലീസിന്റെ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത.

രണ്ട് മാസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ ഭേദഗതി അനുസരിച്ച് ഉയര്‍ന്ന പിഴ ഈടാക്കാനായിരുന്നു കേരളം തീരുമാനിച്ചിരുന്നത്. എന്നാല്‍ പലഭാഗത്ത് നിന്നും ശ്കതമായ രീതിയല്‍ പ്രതിഷേധംം ഉയര്‍ന്ന് വന്നിരുന്നു. ഈ ഒരു സാഹചര്യത്തില്‍ പിഴ കുറയ്ക്കാന്‍ കേരളം തയ്യാറാകുകയായിരുന്നു. എന്നാല്‍, ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കും.

പുതുക്കിയ പിഴ:

അധികൃതർ നല്‍കിയിട്ടുള്ള ഉത്തരവ് പാലിക്കാതിരിക്കുകയോ തെറ്റായ വിവരവും രേഖയോ നല്‍കിയാല്‍ 1000 രൂപ പിഴ

അമിതവേഗത: ആദ്യകുറ്റത്തിന് എല്‍.എം.വി. 1500 (1000 മുതല്‍ 2000 വരെ) മീഡിയം-ഹെവി 3000 (2000 മുതല്‍ 4000 വരെ)

അപകടകരമായ ഡ്രൈവിങ് (മൊബൈല്‍ ഫോണ്‍ ഉപയോഗം): 2000 രൂപയും സാമൂഹികസേവനവും.കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപയും സാമൂഹികസേവനവും.

വാഹനങ്ങള്‍ തമ്മിലുള്ള മത്സരയോട്ടം: ആദ്യകുറ്റത്തിന് 5000

റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍: ശബ്ദവായു മലിനീകരണം ആദ്യകുറ്റത്തിന് 2000

പെര്‍മിറ്റില്ലാതെ വാഹനം ഓടിക്കല്‍: ആദ്യ കുറ്റത്തിന് 3000. കുറ്റം ആവര്‍ത്തിച്ചാല്‍ 7500

അമിതഭാരം: പരമാവധി 10,000 രൂപ.

വാഹനം നിര്‍ത്താതെ പോയാല്‍ 20,000

കൂടുതല്‍ യാത്രക്കാരെ കയറ്റല്‍: ഓരോ അധിക യാത്രക്കാരനും 100 രൂപ

ആംബുലന്‍സിനും ഫയര്‍ സര്‍വീസിനും സൈഡ് കൊടുക്കാതിരിക്കല്‍: 5000

ഇന്‍ഷുറന്‍സ് ഇല്ലാതെ: 2000 (മാറ്റമില്ല) കുറ്റം ആവര്‍ത്തിച്ചാല്‍ 2000

രജിസ്റ്റര്‍ ചെയ്യാതെയും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ: ആദ്യകുറ്റത്തിന് 3000