ഓഗസ്റ്റ് മാസം 13 ദിവസം ബാങ്ക് അവധി, കേരളത്തിൽ എത്ര?

0
13

ഓഗസ്റ്റ് മാസം രാജ്യത്ത് മൊത്തം 13 ദിവസം ബാങ്ക് അവധി ആയിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ച് പ്രാദേശിക, ദേശീയ അവധികൾ അടക്കം ഓഗസ്റ്റ് മാസത്തിൽ രാജ്യത്ത് മൊത്തം 13 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. സംസ്ഥാനാടിസ്ഥാനത്തിൽ ബാങ്കുകളുടെ അവധി ദിനങ്ങളിൽ വ്യത്യാസമുണ്ടാകും. കേരളത്തിൽ ഞായറാഴ്ചകൾ, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും, സ്വാതന്ത്ര്യദിനം, ശ്രീനാരായണ ഗുരു ജയന്തി അടക്കം എട്ടുദിവസം മാത്രമാണ് ബാങ്കിന് അവധിയുള്ളൂ. അവധി സമയത്തും ഓൺലൈൻ ഇടപാടുകൾ നടത്താൻ സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസമാണ്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടർ അനുസരിച്ചാണ് ഓഗസ്റ്റ് മാസത്തിൽ മൊത്തം 13 ബാങ്ക് അവധികൾ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഓഗസ്റ്റ് 1: കേർ പൂജ – ത്രിപുരയിൽ അവധി

ഓഗസ്റ്റ് 4: ഞായറാഴ്ച

ഓഗസ്റ്റ് 8: ടെൻഡോങ് ലോറം ഫാത്ത്- സിക്കിമിൽ അവധി

ഓഗസ്റ്റ് 10- രണ്ടാമത്തെ ശനിയാഴ്ച

ഓഗസ്റ്റ് 11- ഞായറാഴ്ച

ഓഗസ്റ്റ് 13- പാട്രിയോട്ട്‌സ് ഡേ- മണിപ്പൂരിൽ അവധി

ഓഗസ്റ്റ് 15- സ്വാതന്ത്ര്യദിനം- ഇന്ത്യ മുഴുവൻ അവധി

ഓഗസ്റ്റ് 18- ഞായറാഴ്ച

ഓഗസ്റ്റ് 19- രക്ഷാബന്ധൻ- ത്രിപുര, ഗുജറാത്ത്, ഒഡിഷ, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ അവധി

ഓഗസ്റ്റ് 20- ശ്രീനാരായണ ഗുരു ജയന്തി- കേരളത്തിൽ അവധി

ഓഗസ്റ്റ് 24- നാലാമത്തെ ശനിയാഴ്ച

ഓഗസ്റ്റ് 25- ഞായറാഴ്ച

ഓഗസ്റ്റ് 26- ശ്രീകൃഷ്ണ ജയന്തി- ജന്മാഷ്ടമി പ്രമാണിച്ച ഗുജറാത്ത്, ഒഡീഷ, ചണ്ഡീഗണ്ഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, സിക്കിം, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ജമ്മു , ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, മേഘാലയ, ഹിമാചൽ പ്രദേശ്, ശ്രീനഗർ എന്നിവിടങ്ങളിൽ അവധിയായിരിക്കും.