റേഷന്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് ആനുകൂല്യം നഷ്ടമായി; ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ എപിഎല്ലിലേക്ക് മാറ്റി

0
415

സംസ്ഥാനത്ത് തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് ആനുകൂല്യം നഷ്ടമായി. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടു. മൂന്ന് മാസത്തിലധികം റേഷന്‍ വാങ്ങാത്ത 39515 പേരുടെ ആനുകൂല്യമാണ് ഇതോടെ നഷ്ടമായത്.

ബിപിഎല്‍ , അന്ത്യോദയ, എന്‍പിഎസ്, വിഭാഗത്തില്‍പ്പെട്ട ഇവരുടെ റേഷന്‍ കാര്‍ഡുകള്‍ എപിഎല്ലിലേക്ക് മാറ്റുകയും ചെയ്തു. പൊതുവിതരണ വകുപ്പിന്റെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് അനര്‍ഹരായവരെ കണ്ടെത്തിയതും ആനുകൂല്യം റദ്ദാക്കിയതും. ഇവര്‍ക്ക് സൗജന്യ സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ഇനി ലഭിക്കില്ല.

ഏറ്റവുമധികം കാര്‍ഡുകള്‍ എപിഎല്ലിലേക്ക് മാറ്റിയത് തിരുവനന്തപുരത്താണ്. 6139 പേരാണ് . തൊട്ട് പിന്നാലെ 5026 പേരുമായി എറണാകുളം ജില്ലയുമുണ്ട്. ഏറ്റവും കുറവ് അനര്‍ഹരായവര്‍ വയനാട് ജില്ലയില്‍ 737 പേര്‍.

പൊതുവിതരണ വകുപ്പിൻ്റെ കീഴില്‍ വരുന്ന തട്ടിപ്പുകളും അനര്‍ഹരായ ബിപിഎല്‍ കാര്‍ഡുടമകളെയും പിടികൂടുന്നതിന് കഴിഞ്ഞ വര്‍ഷം മുതലാണ് രംഗത്തിറങ്ങിയത്.