കുഞ്ഞുങ്ങള്‍ക്കായി ഹവ്വ എന്ന ഉമ്മയുടെ വലിയൊരു ലോകം

0
1575

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രമായൊരിടം. നവജാതശിശുക്കള്‍ക്ക് വേണ്ട കുഞ്ഞുടുപ്പ്, ഡയപ്പര്‍ തൊട്ടിലുകള്‍ മികച്ച ഗുണനിലവാരമുള്ള വസ്തുക്കളാണ് അവരുടെ അച്ഛനമ്മമാര്‍ വാങ്ങുന്നത്. ഒരു കുഞ്ഞ് ജനിച്ച് അവര്‍ വളര്‍ന്ന് വലുതാവുന്നത് വരെ അച്ഛനമ്മമാര്‍ക്ക് ആദിയാണ്. വിപണിയില്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പലതരത്തിലുള്ള ഉത്പന്നങ്ങളും ലഭിക്കും എന്നാല്‍ അതില്‍ നിന്ന് മികച്ചത് കണ്ടെത്തി കുഞ്ഞിന് നല്‍കാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ വാങ്ങാന്‍ അധികം വിപണന ഔട്ട്‌ലെറ്റുകള്‍ അന്വേഷിച്ചിറങ്ങണ്ട. മുക്കത്തുള്ള കിഡ് സോണില്‍ നവജാത ശിശുവിന് വേണ്ട എല്ലാ വിധ ഐറ്റംസും ലഭ്യമാണ്.

No photo description available.

ഒരു കുഞ്ഞിന്റെ കാര്യം ഏറ്റവും നന്നായി നോക്കാനും കൈകാര്യം ചെയ്യാനും അമ്മയ്ക്ക് മാത്രമേ കഴിയൂ. ആ അമ്മ തന്നെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള മെത്തകളും തൊട്ടിലുകളും മറ്റും നിര്‍മ്മിക്കുന്നതെങ്കില്‍ അതിന് പത്തരമാറ്റ് ഉണ്ടാകും. ഗുണനിലവാരത്തിലും ആരെയും ആകര്‍ഷിക്കുന്ന രീതിയിലുള്ള ഉത്പന്നങ്ങളാണ് കിഡ് സോണ്‍ ഉത്പന്നങ്ങളുടെ പ്രത്യേകത.

No photo description available.

 

ഹവ ഹാരിസ് എന്ന പെണ്‍കരുത്താണ് കിഡ് സോണിന് പിന്നില്‍. ഏതൊരു വീട്ടമ്മയെ പോലെയും വീട്ടുകാര്യങ്ങളില്‍ മുഴുകി തന്റെ കുഞ്ഞിനെ നോക്കി വീട്ടില്‍ ഒതുങ്ങി കൂടി. രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ സമ്മാനമായി ഒരു ഭംഗിയുള്ള കുട്ട ലഭിച്ചതാണ് മാറ്റത്തിന് തുടക്കം കുറിച്ചത്. തനിക്ക് എന്തുകൊണ്ട് ഇതുപോലെയുള്ളവ നിര്‍മ്മിച്ചുകൂടാ എന്നുളള ചിന്തയാണ് കിഡ് സോണ്‍ എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്.

കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എന്തി നിര്‍മ്മിച്ചാലും ഏറ്റവും കൂടുതല്‍ ശ്രദ്ധയും കരുതലും വേണം. കുഞ്ഞിന്റെ ലോലമായ ചര്‍മ്മത്തിന് അനുയോജ്യമായ രീതിയിലാവണം വസ്ത്രങ്ങളും മറ്റും തയ്യാറാക്കേണ്ടത്. വന്‍നിക്ഷേപത്തില്‍ പ്രവര്‍ത്തനമാരംഭിച്ച പല സംരംഭങ്ങളും അടച്ച് പോകാനുള്ള കാരണം ഗുണനിലവാരത്തില്‍ വരുന്ന വീഴ്ച കാരണമാണ്. അതീവ ശ്രദ്ധ ചെലുത്തേണ്ട ഈ മേഖലയില്‍ സംരംഭ അവസരവും കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും നോക്കി കുട്ടികള്‍ക്ക് വേണ്ടി വരുന്ന എല്ലാ ഐറ്റംസിന്റെ നിര്‍മ്മാണവും വിതരണവും ഏറ്റെടുത്തിരിക്കുകയാണ് കിഡ് സോണ്‍. ഏഴു വര്‍ഷത്തോളമായി തന്റെ സംരംഭം മികച്ച രീതിയില്‍ ഗുണമേന്മയുള്ള വസ്തുക്കള്‍ ഉപഭോക്താക്കളില്‍ എത്തിക്കുന്നുണ്ട്.

കുഞ്ഞിനെ താരാട്ട് പാടിയുറക്കാന്‍ ആരെയും ആകര്‍ഷിക്കുന്ന തരത്തിലുളള തൊട്ടിലുകള്‍, ഭംഗിയുള്ള കൊതുക് വലകള്‍ കൂടാതെ കുഞ്ഞുങ്ങളുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ബാസ്‌ക്കറ്റുകള്‍. സാറ്റിനും നെറ്റും വെല്‍വറ്റും കൊണ്ട് മനോഹരമായി ഒരുക്കിയിരിക്കുന്നത് കാണുമ്പോള്‍ ഏത് അച്ഛനമ്മമാരും വാങ്ങിച്ച് പോകും. ബാസ്‌ക്കറ്റുകള്‍ ചൂരലിലും പ്ലസ്റ്റിക്കിലും നിര്‍മ്മിക്കുന്നുണ്ട്.
വന്‍കിട ബേബി സ്‌റ്റോറുകളിലും കടകളിലും നിന്ന് ഓര്‍ഡര്‍ അനുസരിച്ച് ചെയ്ത് കൊടുക്കും. ഹോള്‍സെയിലായുള്ള വിപണനമാണ് പ്രധാനമായും കിഡ് സോണില്‍. കൂടാതെ ആവശ്യക്കാരുടെ ഡിമാന്‍ഡ് അനുസരിച്ച് റീട്ടെയിലായി ഓണ്‍ലൈന്‍ വഴി (ഫേസ്ബുക്ക്, ഇന്‍സ്റ്റ്ഗ്രാം)യാണ് കിഡ് സോണിൻ്റെ ഉത്പന്നം ഉപഭോക്താക്കളില്‍ എത്തിച്ച് കൊടുക്കാറുണ്ട്. ഓണ്‍ലൈന്‍ വഴി കിഡ് സോണിന്റെ ഉത്പന്നങ്ങള്‍ ആവശ്യമുള്ളവര്‍ അവരുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയും ഇന്‍സ്റ്റ്ഗ്രം അക്കൗണ്ടിലൂടെയും ലഭിക്കും.

Facebook Id: https://www.facebook.com/kidz0ne/

Instagram Id: https://www.instagram.com/kidzone_cradl/

കേരളത്തില്‍ മുന്‍നിരയില്‍ നിക്കുന്ന എല്ലാ ഔട്ട്‌ലെറ്റുകളിലും കിഡ് സോണിന്റെ ഉത്പന്നം ലഭ്യമാകും.  കൂടാതെ കിഡ് സോണിന്റെ ഉത്പന്നങ്ങള്‍ മൊത്ത വിതരണത്തിന് ആവശ്യമുള്ളവര്‍ ഈ നമ്പരില്‍ കോണ്‍ടാക്റ്റ് ചെയ്താ മതിയാകും. 9048960585, 9447435531