സാധനങ്ങള്‍ക്കൊപ്പം നല്കിയ ക്യാരി ബാഗിന് 18 രൂപ ഈടാക്കിയ ബിഗ് ബസാറിന് പിഴ ചുമത്തി. 11518 രൂപയാണ് പിഴ. ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് രണ്ടു കേസുകളിലായി പിഴ ചുമത്തിയത്. ഓരോ കേസിലും പിഴ ചുമത്തണം.
ഇപഭോക്ത നിയമ സഹായ അക്കൗണ്ടിലേക്ക് 10000 രൂപയും ക്യാരി ബാഗിന് ഉയര്‍ന്ന വില ഈടാക്കിയതിന് 1518 രൂപ ഉപഭോക്താവിന് നല്‍കാനുമാണ് ഉത്തരവ്.
ബിഗ്ബസാറില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ബല്‍ദേവ് എന്ന ഉപഭോക്താവില്‍ നിന്ന് ക്യാരി ബാഗിന് 18 രൂപ ഈടാക്കിയതിനാണ് പിഴ ചുമത്തിയത്. ഛണ്ഡിഗഡിലെ പഞ്ചുകുലയില്‍ മാര്‍ച്ച് 20നാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് കമ്മീഷനില്‍ പരാതി നല്കി.
പരാതിയില്‍ ക്യാരി ബാഗിന് പണം ഈടാക്കുമെന്ന് ബിഗ് ബസാരില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ തങ്ങളുടെ ഭാഗത്ത് ഒരു വീഴ്ചയും വന്നിട്ടില്ലെന്നാണ് ബിഗ്ബസാറിന്റെ വാദം.
ബിഗ്ബസാറിന്റെ ഈ വാദം തള്ളിയ ഫോറം, ക്യാരി ബാഗിന് അധിക ചാര്‍ജ് ഈടാക്കുമന്ന് മുന്‍കൂര്‍ അറിയിച്ചതിന്റെ യാടൊരു തെളിവും ബസാറിന് ബാജാരാക്കാനായില്ലെന്ന് നിരീക്ഷിച്ചു. ബാഗിന് പണം ഈടാക്കുന്ന കാര്യം ഉപഭോക്താക്കളെ അറിയിച്ചിതുന്നെങ്കില് തന്നെ അതൊരു മോശം വ്യാപാര ശീലമായി കണക്കാക്കേണ്ടി വരുമെന്നും ഫോറം വിധിച്ചു.