Birkin handbag; ഒരു ബാഗിന് എത്ര രൂപ വരെ വില വരും? പതിനായിരം അതു അല്ലെങ്കിൽ ഒരു ലക്ഷം എന്നിങ്ങനെയാണോ നിങ്ങൾ പരയുന്നത്. എങ്കിൽ തെറ്റി. പാരീസിൽ ഒരു ഹാൻഡ് ബാഗ് വിറ്റ് പോയത് 85 കോടിക്കാണ്. അതും വെറും 10 മിനുട്ടിൽ. ഫ്രഞ്ച് ഫാഷൻ ബ്രാൻഡ് ഹെർമിസ് രൂപകല്പന ചെയ്ത ആദ്യ ‘ബിർകിൻ’ ബാഗാണ് 10 മിനുട്ട് നീണ്ട് നിന്ന ലേലത്തിൽ 85 കോടിക്ക് വിറ്റ് പോയത്. ലേലം വിളിക്കാനെത്തിയത് ഒൻപത് പേരും. വിടപറഞ്ഞ ഫ്രഞ്ച് സംഗീതജ്ഞയും അഭിനേത്രിയുമായ ജെയിൻ ബിർകിനായി 1984ൽ ഹെർമിസ് പ്രത്യേകമായി നിർമിച്ച ആദ്യ ബിർകിൻ ബാഗാണ് ഇത്. ജൂലായ് പത്തിനായിരുന്നു ലേലം. ഒരു ജപ്പാൻകാരനാണ് ഫാഷൻ ലോകം വിസ്മയത്തോടെ നോക്കുന്ന ഹാൻഡ് ബാഗ് വമ്പൻ വിലയ്ക്ക് സ്വന്തമാക്കിയത്. ഫാഷൻ വസ്തുക്കളിൽ ഇതുവരെ നടന്ന ലേലങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന രണ്ടാമത്തെ തുകയാണ് ബിർകിൻ ബാഗ് സ്വന്തമാക്കിയത്.
ഹെർമെസ് ബാഗിനായുള്ള ലേലം 8.6 കോടി രൂപയിൽ നിന്നാണ് ആരംഭിച്ചത്. ഒടുവിൽ ജപ്പാനിലെ ലോക പ്രശസ്തമായ സോത്ബൈയുടെ തലവനാണ് ടെലിഫോണിലൂടെ ലേലത്തിൽ പങ്കെടുത്ത് 85 കോടി രൂപയ്ക്ക് ബാഗ് സ്വന്തമാക്കിയത്. ബിർകിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ ഹാൻഡ് ബാഗിന് ഈ ബാഗിന്റെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യാസം ഉണ്ട്. സൈസിലും ഉപയോഗിച്ചിരിക്കുന്ന മെറ്റലുകളിലും സ്ട്രാപ്പിലും ഉൾപ്പെടെ ഒർജിനർ ബിർകിൻ ബാഗിന് പ്രത്യേകതൾ ഏറെയാണ്. 1985 മുതൽ 1994 വരെ ബിർകിൻ ഈ ഹാൻഡ് ബാഗ് ഉപയോഗിച്ചിരുന്നു. ബിർകിന്റെ പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങൾ ബാഗിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിൽവർ നെയിൽ ക്ലിപ്പേഴ്സും സ്റ്റിക്കർ കളക്ഷനുകളും ബിർകിന്റെ സ്റ്റൈൽ വ്യക്തമാക്കുന്നു. ബിർകിൻ ബാഗ് ജീവിതത്തിന്റെ ഭാഗമാക്കിയ സെലിബ്രിറ്റികൾ നിരവധിയാണ്. വിക്റ്റോറിയ ബെക്കാം, കിം കർദാഷ്യാൻ, നിതാ അംബാനി, ജാൻവി കപൂർ, കരീന കപൂർ ഉൾപ്പെടെയുള്ളവർ ലക്ഷങ്ങൾ വില വരുന്ന ബിർകിൻ ബാഗ് സ്വന്തമാക്കിയിട്ടുണ്ട്.
ലോകത്തിലെ ആഡംബര ഫാഷനിലെ ഒരു നാഴികകല്ലാണ് ഇവിടെ പിന്നിട്ടിരിക്കുന്നത് എന്ന് സോത്ബേയുടെ ഹാൻഡ്ബാഗ് ആൻഡ് ഫാഷൻ തലവൻ ഹലിമി പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ പേർ സ്വന്തമാക്കാൻ ആഗ്രഹിച്ച ബാഗാണ് ഇത്രയും ഉയർന്ന തുകയ്ക്ക് ലേലത്തിൽ പോയത് എന്നും അദ്ദേഹം പറഞ്ഞു.