അഞ്ച് മിനുട്ട് വോയിസ് കോള്‍ ചെയ്യുന്ന ഉപഭോക്താവിന് ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എൻഎല്‍

0
114

ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഇന്ത്യയില്‍ ഇന്നുവരെ ഒരു ടെലികോം കമ്പനികളും നല്‍കാത്ത  ഓഫറാണ് ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. അഞ്ച് മിനുട്ട് വോയിസ് കോള്‍ ചെയ്താല്‍ 6 പൈസ ക്യാഷ്ബാക്കായി നല്‍കും. ഈ ഓഫര്‍ ബിഎസ്എന്‍എല്‍ ലാന്റ് ലൈന്‍ എഫ്ടിടിഎച്ച്‌ ഉപയോക്താക്കള്‍ക്കാണ് ഉപകാരപ്പെടുന്നത്.

ഓഫറുകളുമായി ജിയോ കമ്പനി വിപണിയില്‍ എത്തിയത് ഉപഭോക്തക്കള്‍ക്ക് പല തരത്തിലുള്ള ഓഫറുകളുമായിട്ടായിരുന്നു. ഇത് ബിഎസ്എൻഎല്‍ പോലുളള ടെലികോം കമ്പനികള്‍ നേരിട്ടത് വൻ തിരിച്ചടിയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബിഎസ്എൻഎല്‍ കടന്നുപോകുന്നത്. ഇതില്‍ നിന്ന് കരകയറാനാണ് ഉപഭോക്താക്കള്‍ക്ക്  പുതിയ ഒരു ഓഫറുമായി രംഗത്തെത്തിയിരിക്കുനനത്.

ഗുണനിലവാരമുള്ള ഡാറ്റയും വോയിസും കോളും ഉള്ള നെറ്റുവർക്കിനെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്ക് തങ്ങളുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ എത്തിക്കാനാണ് ശ്രമിക്കുന്നത്. മാത്രമല്ല യുവാക്കളെ ആകര്‍ഷിക്കാന്‍ ഇനി കൂടുതല്‍ ഓഫറുകള്‍ അവതരിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബിഎസ്എന്‍എല്‍ എംടിഎന്‍എല്‍ കമ്പനികളെ സംയോജിപ്പിക്കാനാനും പദ്ധതിയുണ്ട് നടക്കുന്നുണ്ട്. ഈ കമ്പനിക്ക് 4ജി സ്‌പെക്‌ട്രം അനുവദിക്കാനുമാണ് നീക്കം. ഒപ്പം 29,937 കോടിയുടെ പുനരുദ്ധാരണ പാക്കേജും നടപ്പിലാക്കുവാന്‍ പദ്ധതിയും ചർച്ചയിലാണ്. ഇരു കമ്പനികളും കൂടി ചേർന്ന് പ്രവർത്തിച്ചാല്‍ 38,000 കോടി ആസ്ഥിതിയുള്ള ടെലികോം കമ്പനി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.