എസ്ബിഐ എടിഎമ്മില്‍ നിന്ന് ജനുവരി ഒന്ന് മുതല്‍ പണം പിന്‍വലിക്കേണ്ടത് ഇങ്ങനെ…

0
1995

ടിഎമ്മുകളില്‍ നിന്ന് പം പിന്‍വലിക്കാന്‍ ഒടിപി സംവിധാനം ഏര്‍പ്പെടുത്തി എസ്ബിഐ. അനധികൃത പണമിടപാടുകള്‍ തടയാന്‍ വേണ്ടിയാണ് എസ്ബിഐ എടിഎമ്മുകളില്‍ ഒടിപി സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഈ പുതുക്കിയ സംവിധാനം ജനുവരി ഒന്ന് മുതല്‍ നടപ്പാക്കാനാണ് തീരുമാനം.

രാത്രി എട്ടുമണി മുതല്‍ രാവിലെ എട്ടുവരെ 10,000 രൂപക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കാണ് ഒടിപി സംവിധാനം എസ്ബിഐ ഏര്‍പ്പെടുത്തുന്നത്. പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിന്റെ ഭാഗാമായിട്ടാണ് ഫുതിയ നടപടി.

അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരിലാവും ഒടിപി ലഭിക്കുക. ഈ പാസ്വേർഡ് ഒറ്റത്തവണ മാത്രമേ ഉപയോഗിക്കാന്‍ പറ്റുള്ളൂ. എത്ര രൂപയാണ് പിന്‍വലിക്കുന്നതെന്ന് കൊടുത്ത് കഴിയുമ്പോഴാണ് എടിഎമ്മിന്റെ സ്‌ക്രീനില്‍ ഒടിപി തെളിയുന്നത്. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ ലഭിച്ച ഒടിപി എടിഎമ്മില്‍ ടൈപ്പ് ചെയ്ത് കൊടുത്താല്‍ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയുള്ളൂ. ഇതോടെ എടിഎം കാര്‍ഡുകള്‍ ക്ലോണ്‍ ചെയ്ത് പണം പിന്‍വലിച്ച് തട്ടിപ്പ് നടത്തുന്നത് തടയാന്‍ സാധിക്കും.

മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന എസ്ബിഐ അക്കൗണ്ടുകാര്‍ക്ക് ഈ സംവിധാനം ലഭ്യമാകില്ല. നിലവില്‍ പണം പിന്‍വലിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ നിന്ന് കാര്യമായ മാറ്റമില്ല