133.25 രൂപക്ക് ഓർഡർ ചെയ്ത മൊമോസ് ഡെലിവറി ചെയ്തില്ല; യുവതിക്ക് 60000 രൂപ സൊമാറ്റോ നൽകണമെന്ന് ഉപഭോക്തൃ കോടതി

0
11

സൊമാറ്റോ വഴി മൊമോസ് ഓർഡർ ചെയ്തു. എന്നാൽ 15 മിനുറ്റിന് ശേഷം ഡെലിവർ ചെയ്തു എന്ന മെസേജ് ഉപഭോക്താവിന് വന്നു. പക്ഷെ യുവതിക്ക് ഓർഡർ ലഭിച്ചിരുന്നില്ല. റെസ്റ്റോറൻ്റിൽ അന്വേഷിച്ചപ്പോൾ ഡെലിവറി ഏജൻ്റ് അവരിൽ നിന്ന് ഓർഡർ എടുത്തതായി അവർ പറഞ്ഞു. തുടർന്ന് യുവതി സൊമാറ്റോയോട് ഇമെയിൽ വഴി പരാതിപ്പെടുകയും ചെയ്തു. പരാതി പരിഗണിക്കാൻ സൊമാറ്റോ 72 മണിക്കൂർ സമയം ആവശ്യപ്പെട്ടു. കർണ്ണാടകയിലെ ധാർവാഡിലുള്ള ശീതൾ എന്ന യുവതിയാണ് 2023 ഓഗസ്റ്റ് 31 ന് സൊമാറ്റോ വഴി മോമോസ് ഓർഡർ ചെയ്തത്. സൊമാറ്റോ നൽകിയ പരാതിയിൽ പ്രതികരണം ഒന്നും ലഭിക്കാത്തത് കൊണ്ട് 2023 സെപ്റ്റംബർ 13-ന് ശീതൾ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമിലേക്ക് വക്കീൽ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടിയായി, സൊമാറ്റോയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരാകുകയും ശീതൾ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു.

എന്നാൽ, പരാതിക്കാരന്റെ പരാതി പരിഗണിക്കാൻ സൊമാറ്റോ 72 മണിക്കൂർ സമയം ആവശ്യപ്പെട്ടെങ്കിലും ഈ പരാതി ഫയൽ ചെയ്യുന്ന സമയം വരെ പരാതി പരിഗണിച്ചില്ല എന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ സോമാറ്റോയിൽ നിന്ന് മെയ് 2 ന് 133.25 രൂപ ലഭിച്ചതായി ശീതൾ പറഞ്ഞു. അസൗകര്യത്തിനും മാനസിക പീഡനത്തിനും നഷ്ടപരിഹാരമായി 50,000 രൂപയും അവളുടെ നിയമപരമായ ചെലവുകൾക്കായി 10,000 രൂപ അധികമായി നൽകണമെന്നും കമ്മീഷൻ പ്രസിഡൻ്റ് ഇഷപ്പ കെ ഭൂട്ടെ ഉത്തരവിട്ടു.