Court Click; പൊതുജനങ്ങൾക്ക് കോടതി വ്യവഹാരങ്ങൾ നേരിട്ടറിയാൻ ‘കോർട്ട് ക്ലിക്ക്’ ആപ്പ്

0
8

ലോകത്തിന്റെ ഏത് കോണിലുമിരുന്ന് മൊബൈൽ ഫോണിലൂടെ കോടതി വ്യവഹാരങ്ങൾ അറിയാൻ ‘കോർട്ട് ക്ലിക്ക്’ എന്ന പേരിൽ ആപ്പ് പുറത്തിറക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ മാധവൻ രാമകൃഷ്ണൻ, കോർട്ട് ക്ലിക്ക് ഡയറക്ടർ അലൻ ടൈറ്റസ്, ലീഗൽ അഡ്വൈസർമാരായ അഖിൽ സുരേഷ്, കല്യാണി കൃഷ്ണ എന്നിവർ ചേർന്നാണ് ആപ്പ് പുറത്തിറക്കിയത്. 2024 നവംബറിൽ അഭിഭാഷകർക്കായി പുറത്തിറക്കിയ ആപ്പിന്റെ വ്യവഹാര പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയത്. വ്യവഹാര പതിപ്പ് ഉപയോഗിച്ച് ലോകത്ത് എവിടെയായിരുന്നാലും ഏതൊരാൾക്കും കേരളത്തിലെ ഏത് കോടതിയിലും ഫയൽ ചെയ്യുന്ന ഏത് കേസുമായും ബന്ധപ്പെട്ട വിവരങ്ങൾ തങ്ങളുടെ ഫോൺ മുഖേന ആക്‌സസ് ചെയ്യാൻ കഴിയുമെന്ന് ആപ്പ് നിർമാതാക്കൾ പറയുന്നു.

വയോജനങ്ങൾ, വിദേശത്ത് താമസിക്കുന്നവർ, നിയമ സംവിധാനങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തവർ തുടങ്ങിയ വിഭാഗങ്ങൾക്ക് കോടതിയിലുള്ള തങ്ങളുടെ കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പ്രധാനമായും കോർട്ട് ക്ലിക്കിന് രൂപം നൽകിയതെന്ന് ആപ്പ് നിർമാതാക്കൾ വ്യക്തമാക്കുന്നു. ഒരു കേസ് ട്രാക്ക് ചെയ്യുന്നതിന് പ്രതിവർഷം 9 രൂപയും ഒന്നിലധികം കേസുകൾ (10 കേസുകൾ വരെ) ട്രാക്ക് ചെയ്യുന്നതിന് പ്രതിവർഷം 1999 രൂപയുമാണ് ചെലവ്. ഹിയറിംഗുകളുടെ ഓട്ടോമാറ്റിക്കായി അപ്ഡേറ്റ് ചെയ്ത ടൈംലൈൻ, കോടതി രേഖകളുടെ ആക്സസ്, വിധിന്യായങ്ങൾ, ഇടക്കാല ഉത്തരവുകൾ എന്നിവയുടെ ലഭ്യത, ഹിയറിങ് അലേർട്ടുകൾ തുടങ്ങിയ സേവനങ്ങളാണ് കോർട്ട് ക്ലിക്കിലൂടെ ലഭിക്കുക. പേര്, കേസ് നമ്പർ, കേസ് ഫയൽ ചെയ്ത ജില്ല എന്നിവ മാത്രം നൽകിയാൽ ആപ്പ് വിവരങ്ങൾ ലഭ്യമാക്കുന്നു. നിലവിൽ ഫ്രീമിയം മാതൃകയിൽ സേവനം നൽകുന്ന കോർട്ട് ക്ലിക്ക് കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന 3,500-ലധികം അഭിഭാഷകർ തങ്ങളുടെ ദൈനംദിന കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗിച്ചുവരുന്നതായി ആപ്പ് നിർമാതാക്കൾ പറയുന്നു.

സമാന ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഒരു കേസിൽ അപ്‌ഡേറ്റ് ഉണ്ടാകുമ്പോഴെല്ലാം കോർട്ട് ക്ലിക്ക് അറിയിപ്പ് നൽകും. വാദം കേൾക്കൽ തീയതികൾ, ഉത്തരവുകൾ, സ്റ്റാറ്റസ് മാറ്റങ്ങൾ, മുതലായവയുമായി ബന്ധപ്പെട്ട് ഉപയോക്താക്കൾക്ക് അലേർട്ടുകൾ സജ്ജീകരിക്കാനും കോർട്ട് ക്ലിക്ക് അനുവദിക്കുന്നു.

DOWNLOAD THE APP: CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here