കൊവിഡ് 19; പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

0
50

കൊച്ചി: അഡ്വറ്റൈസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ അവാര്‍ഡിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള സമയം ഏപ്രില്‍ 20-ലേക്ക് നീട്ടി. കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിവിധ ഏജന്‍സികളുടെ അഭ്യര്‍ഥന മാനിച്ചാണ് പെപ്പര്‍ അവാര്‍ഡ് ട്രസ്റ്റിന്റെ തീരുമാനം. ഈ മാസം 25-ായിരുന്നു എന്‍ട്രി സമര്‍പ്പിക്കാന്‍ നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തീയതി.  www.pepperawards.com എന്ന വെബ്‌സൈറ്റില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്. എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും എന്‍ട്രികള്‍ സ്വീകരിക്കും. എന്‍ട്രി ഫീസ് ഓണ്‍ലൈനായോ നേരിട്ടോ അടയ്ക്കാവുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക് www.pepperawards.com സന്ദര്‍ശിക്കുക. ഫോണ്‍: 98460 50589, 75599 50909, 0484- 4026067